ETV Bharat / elections

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്ക്; മായാവതിയുടെ ഹര്‍ജി മാറ്റി വെച്ചു

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് സുപ്രീംകോടതി

മായാവതിയുടെ ഹർജി സുപ്രിം കോടതി തള്ളി
author img

By

Published : Apr 16, 2019, 12:47 PM IST

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിലക്കിനെതിരെ ബിഎസ്പി നേതാവ് മായാവതി സമർപ്പിച്ച ഹർജി സുപ്രിംകോടതി ഉടൻ പരിഗണിക്കില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന് കാണിച്ച് പൊതുപരിപാടികളിലും റാലികളിലും പങ്കെടുക്കുന്നതിന് കമ്മീഷൻ മായാവതിക്ക് രണ്ട് ദിവസത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ദയൂബന്ദിലെ പൊതുപരിപാടിയിൽ വച്ച് മതവികാരത്തെ മുൻനിർത്തി വോട്ടുറപ്പിക്കാൻ ശ്രമിച്ചുവെന്ന് കാണിച്ചാണ് കമ്മീഷൻ മായാവതിയെ രണ്ട് ദിവസത്തേക്ക് വിലക്കിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസങ്ങളിലെടുത്ത അച്ചടക്ക നടപടിയില്‍ സുപ്രിംകോടതി തൃപ്തി പ്രകടിപ്പിച്ചു. കമ്മീഷൻ ഉണർന്ന് പ്രവർത്തിക്കുന്നതായും കോടതി നിരീക്ഷിച്ചു. മേനകാ ഗാന്ധിക്കും അസംഖാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജയപ്രദയെ അപമാനിച്ചതിന് അസംഖാന് മൂന്ന് ദിവസവും മുസ്ലിം സമൂഹത്തെ ഭീഷണിപ്പെടുത്തുന്ന പരാമർശത്തിന് മേനകാ ഗാന്ധിക്ക് രണ്ട് ദിവസവുമാണ് വിലക്കേർപ്പെടുത്തിയത്.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.