ETV Bharat / elections

ഹാട്രിക് നേടാനൊരുങ്ങി പനീർ ശെൽവം; എതിരാളിയായി തങ്കതമിഴ് സെൽവൻ - തമിഴ്‌നാട് തെരഞ്ഞെടുപ്പ്

ഭരണകാലത്തെ വികസന പ്രവർത്തനങ്ങൾ പനീർ ശെൽവം ആയുധമാക്കുമ്പോൾ അനുകൂല സർവേഫലം പ്രതീക്ഷ നൽകുന്നുവെന്ന് തങ്കതമിഴ് സെൽവൻ.

Thangathamil Selvan against Paneer Selvam in Body Naykannoor  പനീർ ശെൽവം  തങ്കതമിഴ് സെൽവൻ  പനീർ ശെൽവത്തിനെതിരെ തങ്കതമിഴ് സെൽവൻ  Body Naykannoor election  Body Naykannoor constituency  ബോഡി നായ്‌കന്നൂർ തെരഞ്ഞെടുപ്പ്  ബോഡി നായ്‌കന്നൂർ മണ്ഡലം  ഇടുക്കി  idukki  ഡിഎംകെ  dmk  aiadmk  എഐഎഡിഎംകെ  election 2021  election  തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് 2021  തമിഴ്‌നാട് തെരഞ്ഞെടുപ്പ്  tamilnadu election
Thangathamil Selvan against Paneer Selvam in Body Naykannoor
author img

By

Published : Apr 1, 2021, 6:26 PM IST

ഇടുക്കി: അതിർത്തി ഗ്രാമമായ ബോഡി നായ്‌കന്നൂരിൽ തെരഞ്ഞെടുപ്പ് ആവേശം അലയടിക്കുകയാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും ഇപ്പോഴത്തെ ഉപമുഖ്യമന്ത്രിയുമായ ഒ പനീർ ശെൽവത്തിന്‍റെ തട്ടകം എന്ന നിലയിൽ വിഐപി മണ്ഡലം കൂടിയാണിത്. എഐഎഡിഎംകെ സ്ഥാനാർഥിയായി പനീർ ശെൽവം മത്സരിക്കുമ്പോൾ എതിരാളിയാകുന്നത് ഡിഎംകെയുടെ തങ്കതമിഴ് സെൽവൻ ആണ്.

ഹാട്രിക് നേടാനൊരുങ്ങി പനീർ ശെൽവം; എതിരാളിയായി തങ്കതമിഴ് സെൽവൻ

ഹാട്രിക് വിജയം തേടിയാണ് ഇത്തവണ പനീർ ശെൽവം മത്സരിക്കുന്നത്. അതേസമയം സംസ്ഥാനത്തുടനീളമുള്ള ഭരണവിരുദ്ധ വികാരവും ഡിഎംകെ തിരിച്ചുവരുമെന്നുള്ള സർവേകളും തനിക്ക് അനുകൂലമാകുമെന്ന് കണക്കുകൂട്ടലിലാണ് തങ്കതമിഴ് സെൽവൻ. ജയലളിതയുടെ മരണശേഷം അണ്ണാ ഡിഎംകെയിൽ നിന്നും ഡിഎംകെയിലേക്ക് ചേക്കേറിയ അദ്ദേഹം തന്‍റെ പഴയ സഹപ്രവർത്തകന് എതിരെ മത്സരിക്കുന്നു എന്നതും ഏറെ ശ്രദ്ധേയമാണ്.

സിനിമതാരം കമലഹാസന്‍റെ മക്കൾ നീതി മയ്യവും ടിടിവി ദിനകരന്‍റെ എഎംഎംകെയും മത്സരരംഗത്ത് ഉണ്ടെങ്കിലും പ്രധാന പോര് പനീർ ശെല്‍വവും തങ്കതമിഴ് സെൽവനും തമ്മിലാണെന്നുള്ളതിൽ സംശയമില്ല. മണ്ഡലത്തിൽ വളരെ സ്വാധീനമുള്ള പനീർ ശെൽവം മാസങ്ങൾക്കു മുമ്പുതന്നെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ഭരണകാലത്തെ വികസന പ്രവർത്തനങ്ങൾ തന്‍റെ വിജയത്തിന് ഉപകരിക്കുമെന്നും കഴിഞ്ഞ തവണത്തെ 15000 എന്ന ഭൂരിപക്ഷം ഇക്കുറി വർധിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് പനീർ ശെൽവം.

ഗ്രാമങ്ങളിലെ ജനങ്ങളെ നേരിൽ കണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട പ്രചാരണ പ്രവർത്തനങ്ങളിലാണ് സ്ഥാനാർഥികൾ. തമിഴകത്ത് എഐഎഡിഎംകെക്കൊപ്പം ബിജെപിയും കൈകോർത്ത് പ്രചാരണം ശക്തമാക്കുമ്പോൾ ഡിഎംകെയ്‌ക്കൊപ്പം കോൺഗ്രസ്, സിപിഐ, സിപിഎം മുന്നണികളുൾപ്പടെ കൈകോർത്ത് ശക്തി തെളിയിക്കാനുള്ള പരിശ്രമത്തിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.