കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രന് എതിരെ പോസ്റ്ററുകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ശശീന്ദ്രൻ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടാണ് എലത്തൂരിലും പാവങ്ങാടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. ‘എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം.
എലത്തൂരില്‍ പുതുമുഖം മത്സരിക്കണം, ജനഹിതം പരിശോധിക്കണം, കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. ശശീന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി എന്‍സിപിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.