ചെന്നൈ: തമിഴ്‌നാട് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് മൂന്ന് സീറ്റുകളിൽ മത്സരിക്കുമെന്ന് ഐ.യു.എം.എൽ ദേശീയ പ്രസിഡന്‍റ് കെ.എം.കാദർ മൊഹീദീൻ പറഞ്ഞു. തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ്-ഇടത് സംഖ്യത്തിലാണ് ഐ.യു.എം.എൽ മത്സരിക്കുന്നത്. ഡിഎംകെ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് മൂന്ന് സീറ്റുകൾ ഐ.യു.എം.എല്ലിന് നൽകാൻ തയ്യാറായതെന്ന് കാദർ മൊഹീദീൻ പറഞ്ഞു. ഏപ്രിൽ 6 നാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പ് മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
തമിഴ്‌നാട്ടിൽ മുസ്‌ലിം ലീഗ് മൂന്ന് സീറ്റുകളിൽ മത്സരിക്കും - ചെന്നൈ വാർത്തകൾ
ഡിഎംകെ നേതൃത്വവുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം
![തമിഴ്‌നാട്ടിൽ മുസ്‌ലിം ലീഗ് മൂന്ന് സീറ്റുകളിൽ മത്സരിക്കും DMK alliance partner Indian Union Muslim League to contest on 3 seats in Tamil Nadu assembly polls തമിഴ്‌നാട്ടിൽ മുസ്‌ലിം ലീഗ് മൂന്ന് സീറ്റുകളിൽ മത്സരിക്കും ഡിഎംകെ ചെന്നൈ ചെന്നൈ വാർത്തകൾ തമിഴ്‌നാട് തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10832130-thumbnail-3x2-tn.jpg?imwidth=3840)