ETV Bharat / elections

നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഐ.എൻ.എൽ - നിയമസഭാ തെരഞ്ഞെടുപ്പ്

മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തെ സ്ഥാനാര്‍ഥികളെയാണ് ഐ.എൻ.എൽ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലെെമാന്‍ പ്രഖ്യാപിച്ചത്.

clt  Kozhikode  Assembly election  INL  constituencies  നിയമസഭാ തെരഞ്ഞെടുപ്പ്  ഐ.എൻ.എൽ
നിയമസഭാ തെരഞ്ഞെടുപ്പ്; രണ്ടു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഐ.എൻ.എൽ
author img

By

Published : Mar 10, 2021, 1:32 PM IST

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാര്‍ഥികളെ പ്രഖ്യപിച്ച് ഐ.എൻ.എൽ. മത്സരിക്കുന്ന മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തെ സ്ഥാനാര്‍ഥികളെയാണ് ഐ.എൻ.എൽ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലെെമാന്‍ പ്രഖ്യാപിച്ചത്. സംസ്ഥാന പാർലമെന്‍ററി ബോർഡിന്‍റെ ഏകകണ്ഠമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രഖ്യാപനം.

കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ അഹമ്മദ് ദേവർ കോവിലും, മലപ്പുറം വള്ളിക്കുന്നിൽ പ്രൊഫ. എ.പി.അബ്ദുൽ വഹാബുമാണ് മത്സരിക്കുക. ഈ രണ്ടു മണ്ഡലങ്ങൾ കൂടാതെ കാസർക്കോട് മണ്ഡലത്തിലും ഐ.എൻ.എല്ലാണ് മത്സരിക്കുക. സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കും. കോഴിക്കോട് സ്വദേശിയായ അഹമ്മദ് ദേവർ കോവിൽ ഐ.എൻ.എൽ അഖിലേന്ത്യാ ജന.സെക്രട്ടറിയാണ്. പ്രഫ. എ.പി. അബ്ദുൽ വഹാബ് പാർട്ടി സംസ്ഥാന പ്രഡിന്‍റുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.