തൃശ്ശൂര്‍: കുന്നംകുളത്ത് മാരക മയക്ക് മരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ചെമ്മണ്ണൂര്‍ സ്വദേശിയായ മുകേഷ്(24), പുതുശ്ശേരി സ്വദേശി സജിൽ(24), പാവറട്ടി സ്വദേശി ഡാനി ജോഷി(25) എന്നിവരാണ് അറസ്റ്റിലായത്. വാഹനത്തില്‍ മയക്ക് മരുന്ന് വിപണനം നടത്തുന്നതിനിടെ ഇന്നാണ് (സെപ്റ്റംബര്‍ 6) സംഘം അറസ്റ്റിലായത്.
25 എല്‍ എസ് ഡി സ്റ്റാമ്പ്, 46 വട്ട് ഗുളികകളെന്ന് അറിയപ്പെടുന്ന മയക്ക് ഗുളികകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. മാസങ്ങള്‍ക്ക് മുമ്പ് മയക്ക് മരുന്ന് കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് തൃശ്ശൂർ മെഡിക്കൽ കോളജിലെ ഡോക്‌ടര്‍ അറസ്റ്റിലായിരുന്നു. ഡോക്‌ടര്‍ക്ക് മയക്ക് മരുന്ന് എത്തിച്ച് നല്‍കിയിരുന്നത് മുകേഷ് ആയിരുന്നെന്ന് പൊലീസ് പറഞ്ഞു.
കുന്നംകുളം പൊലീസും ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ജില്ലയില്‍ ആദ്യമായാണ് മാരക മയക്ക് മരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകൾ ഇത്രയധികം പിടികൂടുന്നതെന്ന് പൊലീസ് പറഞ്ഞു. കുന്നംകുളം എസ്.എച്ച്.ഒ യു.കെ ഷാജഹാൻ, ലഹരി വിരുദ്ധ സ്ക്വാഡ് എസ്.ഐ പി.രാകേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സുജിത്ത്, ശരത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
also read: ആംബുലൻസ് സർവീസിൻ്റെ മറവിൽ മയക്ക് മരുന്ന് കടത്ത്: കൊലക്കേസ് പ്രതി പിടിയിൽ