ETV Bharat / crime

പയ്യന്നൂരില്‍ ലക്ഷങ്ങളുടെ നോട്ടുകെട്ടുകളുമായി യുവാവ് അറസ്റ്റില്‍ - ലക്ഷങ്ങളുടെ നോട്ടുകെട്ടുകളുമായി യുവാവ് അറസ്റ്റില്‍

ഇന്നലെ (ഒക്‌ടോബര്‍ 18) വൈകിട്ടാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്.

Young man caught with laks  Young man caught with laks in payyanoor  payyanoor news updates  എക്‌സൈസ്  ലക്ഷങ്ങളുമായി യുവാവ് പിടിയില്‍  പയ്യന്നൂര്‍ വാര്‍ത്തകള്‍  keral news updates  കണ്മൂര്‍ വാര്‍ത്തകള്‍  കണ്ണൂര്‍ ജില്ല വാര്‍ത്തകള്‍  കണ്ണൂര്‍ പുതിയ വാര്‍ത്തകള്‍
പയ്യന്നൂരില്‍ ലക്ഷങ്ങളുടെ നോട്ട് കെട്ടുകളുമായി യുവാവ് അറസ്റ്റില്‍
author img

By

Published : Oct 19, 2022, 2:19 PM IST

കണ്ണൂര്‍: പയ്യന്നൂരില്‍ ലക്ഷകണക്കിന് രൂപയുടെ നോട്ടുകെട്ടുകളുമായി യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര സ്വദേശിയായ ശിവാജി ചോപ്പാടെയാണ് (24) എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. 27.5 ലക്ഷം രൂപ ഇയാളില്‍ നിന്നും കണ്ടെടുത്തു.

പയ്യന്നൂരില്‍ ലക്ഷങ്ങളുടെ നോട്ട് കെട്ടുകളുമായി യുവാവ് അറസ്റ്റില്‍

ഇന്നലെ (ഒക്‌ടോബര്‍ 18) വൈകിട്ടാണ് സംഭവം. കാസര്‍കോട് നിന്ന് ബസില്‍ പയ്യന്നൂരിലെത്തിയപ്പോഴാണ് എക്‌സൈസ് ഇയാളെ പരിശോധനയ്‌ക്ക് വിധേയനാക്കിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ പൊതിഞ്ഞ് സൂക്ഷിച്ച രീതിയിലാണ് പണം കണ്ടെത്തിയത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

എക്സൈസ് ഇൻസ്പെക്‌ടര്‍ എൻ വൈശാഖിനെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫിസര്‍മാരായ പ്രകാശൻ അലക്കൽ, പിഎംകെ സജിത്ത് കുമാർ, ടി.ഖാലിദ്, എം.പി സുരേഷ് ബാബു, എക്സൈസ് ഐ ബി ഇൻസ്പെക്‌ടർ കെ.പി പ്രമോദ്, വി.കെ വിനോദ്, നിസാർ, ഷാജി, എക്സൈസ് ഡ്രൈവർ പ്രദീപൻ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.