ETV Bharat / crime

'ഭർത്താവ് മദ്യപാനത്തിന് അടിമ', വാക്കുതർക്കത്തിന് ഒടുവില്‍ മുഖത്ത് ആസിഡ് ഒഴിച്ച് ഭാര്യ - ആസിഡ്

ആസിഡ് ആക്രമണം നേരിട്ട ദബ്ബു ഗുപ്‌ത (40) ആശുപത്രിയിൽ ചികിത്സയിലാണ്. വൈകി വീട്ടിലെത്തുന്നതിനെ ചൊല്ലിയുള്ള വാക്കുതർക്കം ആക്രമണത്തിലേക്ക് നയിക്കുകയായിരുന്നു.

woman throws acid on husband in kanpur  kanpur uttar pradesh  uttar pradesh acid attack  acid attack  wife attacked man  kanpur acid attack  ആസിഡ് ആക്രമണം  ഭർത്താവിനു നേരെ ആസിഡ് ആക്രമണം നടത്തി യുവതി  ഭർത്താവിനു നേരെ ആസിഡ് ആക്രമണം  യുവതി ഭർത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു  ഭർത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി പിടിയിൽ  ഭാര്യ ഭർത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ചു  ആസിഡ്  ഉത്തർപ്രദേശ് ആസിഡ് ആക്രമണം
ആസിഡ് ആക്രമണം
author img

By

Published : Jan 30, 2023, 3:01 PM IST

കാൺപൂർ: മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച് യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ പൂനം എന്ന യുവതിയാണ് ഭർത്താവായ ദബ്ബു ഗുപ്‌തയുടെ (40) മുഖത്ത് ആസിഡ് ഒഴിച്ചത്. കലക്‌ടർഗഞ്ച് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കോപ്പർഗഞ്ചിൽ ഇന്നലെയാണ് സംഭവം.

ദബ്ബു ഗുപ്‌ത ഉർസുല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ദബ്ബു ഗുപ്‌ത വകി വീട്ടിലെത്തിയത് ഭാര്യ പൂനം ചോദ്യം ചെയ്‌തതാണ് വാക്കുതർക്കത്തിലേക്ക് നയിച്ചത്. തുടർന്ന് ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.

ദബ്ബു ഗുപ്‌ത മദ്യപാനത്തിനടിമയായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. ഇയാൾ മയക്കുമരുന്നും ഉപയോഗിച്ചിരുന്നതായി അയൽക്കാർ വെളിപ്പെടുത്തി. ഇക്കാരണത്താൽ ദമ്പതികൾ വീട്ടിൽ പതിവായി വഴക്കിടുമായിരുന്നുവെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞു. ഞായറാഴ്‌ച വൈകിട്ടോടെ പൂനത്തിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായി കലക്‌ടർഗഞ്ച് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.