കോഴിക്കോട്: വടകര അഴിയൂര്‍ കല്ലാമലയില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ തലക്കടിച്ച് മാല കവര്‍ന്ന കേസിലെ പ്രതികളുടെ പുതിയ സിസിടിവി ദൃശ്യം പൊലീസ് പുറത്തു വിട്ടു. കഴിഞ്ഞ മാർച്ച് പത്തൊമ്പതിനാണ് സംഭവം നടന്നത്. വീട്ടമ്മയിൽ നിന്ന് നാലര പവന്‍റെ സ്വര്‍ണമാലയാണ് ഇവര്‍ തട്ടിയെടുത്തത്. പിറ്റേന്നു തന്നെ ഇവരുടെ സിസിടിവി ദൃശ്യം അന്വേഷണസംഘം പുറത്തുവിട്ടെങ്കിലും പ്രതികളെ പിടികൂടാനായിരുന്നില്ല. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കുഞ്ഞിപ്പള്ളി ബസ് സ്‌റ്റോപ്പിൽ ഇവര്‍ ബസ് ഇറങ്ങുന്ന ദൃശ്യം പൊലീസിനു ലഭിച്ചത്. ആ ദൃശ്യം ആണ് പൊലീസ് ഇപ്പോ പുറത്ത് വിട്ടിരിക്കുന്നത്. വടകര ഭാഗത്ത് നിന്നുള്ള ബസിലാണ് പ്രതികള്‍ കുഞ്ഞിപ്പള്ളിയില്‍ വന്ന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇവര്‍ കല്ലാമലയിലേക്കു നടന്നുപോവുകയായിരുന്നു. കുറച്ചു കൂടി വ്യക്തതയുള്ളതാണ് പുതിയ ദൃശ്യം. പ്രതികളെ തിരിച്ചറിയുന്നവര്‍ പൊലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണസംഘം അഭ്യര്‍ഥിച്ചു. വടകര ഡിവൈഎസ്പിയുടെ 9497990123 എന്ന നമ്പരിലും, ചോമ്പാല പൊലീസ് ഇന്‍സ്‌പെക്ടര്‍ 949794239 എന്ന നമ്പരിലും വിവരങ്ങൾ അറിയിക്കാമെന്ന് പൊലീസ് അറിയിച്ചു.
വടകരയിൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു - വടകര
കഴിഞ്ഞ മാർച്ച് പത്തൊമ്പതിനാണ് സംഭവം നടന്നത്. വീട്ടമ്മയിൽ നിന്ന് നാലര പവന്‍റെ സ്വര്‍ണമാലയാണ് ഇവര്‍ തട്ടിയെടുത്തത്.