ETV Bharat / crime

കഞ്ചാവ് വില്‍പന ഒറ്റികൊടുത്തെന്ന സംശയം; കഞ്ചാവ് പ്രതി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു

മൂന്ന് മാസം മുമ്പ് കഞ്ചാവ് കൈവശം വെച്ചതിനെ തുടര്‍ന്ന് രാഹുല്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണം

#pta attack  കഞ്ചാവ് വില്‍പന ഒറ്റികൊടുത്തെന്ന സംശയം  കഞ്ചാവ് പ്രതി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു  കഞ്ചാവ് വില്‍പന  തിരുവല്ല എക്സൈസ്  കഞ്ചാവ് കേസ്
കഞ്ചാവ് വില്‍പന ഒറ്റികൊടുത്തെന്ന സംശയം; കഞ്ചാവ് പ്രതി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു
author img

By

Published : May 11, 2022, 3:55 PM IST

പത്തനംതിട്ട : എക്സൈസ് സംഘത്തിന് കഞ്ചാവ് വില്‍പനയെ കുറിച്ച് വിവരം നല്‍കിയെന്ന സംശയത്തില്‍ അയല്‍വാസിയായ യുവാവിനെ കഞ്ചാവ് കേസിലെ പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. തിരുവല്ല പയ്യാംപ്ലാത്ത തോമസ് ജോസഫിനാണ് (39) കുത്തേറ്റത്. സംഭവത്തില്‍ പ്രതിയായ കുറ്റപ്പുഴ കണ്ടത്തിന്‍ കരയില്‍ രാഹുല്‍ രാജൻ (24) ഒളിവിലാണ്. ചൊവ്വാഴ്‌ച രാത്രി 9.30 നാണ് സംഭവം.

മൂന്ന് മാസം മുമ്പ് കഞ്ചാവ് കൈവശം വെച്ചതിനെ തുടര്‍ന്ന് രാഹുല്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തോമസിന്‍റെ വീടിന് സമീപത്ത് നിന്നാണ് പൊലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നത്. എന്നാല്‍ കഞ്ചാവ് വില്പനയെ കുറിച്ച് തോമസാണ് തിരുവല്ല എക്സൈസ് സംഘത്തിന് വിവരം നല്‍കിയതെന്നാരോപിച്ചായിരുന്നു ആക്രമണം.

വീട്ടു സാധനങ്ങള്‍ വാങ്ങാനായി സ്ക്കൂട്ടറില്‍ പുറത്തേക്ക് പോയ സമയത്ത് നാട്ടുക്കടവില്‍ വെച്ചായിരുന്നു തോമസിനെ ആക്രമിച്ചത്. ഇടതുകൈയിലും തോളിന് പിന്നിലും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റ തോമസിനെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. തിരുവല്ല പൊലീസ് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തി തോമസിന്‍റെ മൊഴി രേഖപ്പെടുത്തി.

സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

also read: കൊച്ചി മെട്രോ പില്ലറുകള്‍ക്ക് ഇടയില്‍ കഞ്ചാവ് ചെടി; അന്വേഷണം ആരംഭിച്ച് എക്സൈസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.