എറണാകുളം: കൊച്ചിയില്‍ 2000 കിലോ രക്ത ചന്ദനം പിടികൂടി. കൊച്ചിയില്‍ നിന്നും കപ്പല്‍ മാര്‍ഗം ദുബായിലേക്ക് കടത്തുന്നതിനിടെയാണ് ഡിആര്‍ഐ (ഡയറക്ടേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ്) കോടികള്‍ വിലമതിക്കുന്ന രക്തചന്ദനം കസ്റ്റഡിയിലെടുത്തത്.
വെല്ലിങ്ടൺ ഐലൻഡിലുള്ള കൊച്ചിൻ പോർട്ടിന്‍റെ കണ്ടെയ്‌നർ ചരക്ക് സ്റ്റേഷനിൽ എണ്ണ ടാങ്കറിൽ ഒളിപ്പിച്ച നിലയിലാണ് രക്തചന്ദനം കണ്ടെത്തിയത്. ആന്ധ്രയിൽ നിന്നാണ് അനധികൃതമായി രക്ത ചന്ദനം കൊച്ചിയിലെത്തിച്ചതെന്നാണ് വിവരം.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്‌ച വൈകുന്നേരം ഡിആര്‍ഐ നടത്തിയ മിന്നല്‍ പരിശോധനയിലാണ് രക്തചന്ദനം പിടികൂടിയത്. 6,000 ലിറ്ററോളം ശേഷിയുള്ള രണ്ട് എണ്ണ ടാങ്കറുകളില്‍ വൈക്കോലില്‍ പൊതിഞ്ഞാണ് രക്തചന്ദന കഷണങ്ങള്‍ ഒളിപ്പിച്ചിരുന്നത്.
Also Read: മൃതദേഹം ചുമലിലെടുത്ത് വനിത എസ്ഐ; വനമേഖലയിലൂടെ നടന്നത് അഞ്ച് കിലോമീറ്റർ
പിടികൂടിയ രക്തചന്ദനത്തിന് അന്താരാഷ്‌ട്ര വിപണിയിൽ കിലോയ്‌ക്ക് 3000 രൂപ വരെ വിലയുണ്ടെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തിൽ ഡിആർഐ വിശദമായ അന്വേഷണം തുടങ്ങി. കോഴിക്കോട് സ്വദേശിയാണ് ചന്ദന കടത്തിന് പിന്നിലെന്നാണ് സൂചന.