പൂനെ: മൂത്ത സഹോദരി പീഡിപ്പിച്ചതായി 18 കാരിയുടെ പരാതി. മഹാരാഷ്‌ട്ര പൂനെയിലെ വിമാന്‍നഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് മൂത്ത സഹോദരി തന്നെ പീഡനത്തിനിരയാക്കി എന്ന പരാതിയുമായി ഇളയ സഹോദരിയെത്തിയത്. സംഭവത്തില്‍ മൂത്ത സഹോദരിക്കെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു.
സംഭവത്തില്‍ പൊലീസ് പറയുന്നതിങ്ങനെ: പരാതിക്കാരിയായ 18 കാരിയും 24 കാരിയായ സഹോദരിയും വിമാന്‍നഗര്‍ പരിസരത്തെ വീട്ടില്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇവരില്‍ 24 കാരിയായ മൂത്ത സഹോദരി വിദ്യാസമ്പന്നയും വിവാഹിതയുമാണ്. ജനുവരി 23 ന് ഇളയ സഹോദരി വീടിന്‍റെ ഹാളില്‍ കിടന്നുറങ്ങുകയായിരുന്നു. ഈ സമയത്ത് മൂത്ത സഹോദരി ഇവരെ കടന്നുപിടിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇളയ പെണ്‍കുട്ടി ഇവര്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.