ETV Bharat / crime

പതിനാറുകാരി ഗര്‍ഭിണി; സഹപാഠിയായ 17കാരൻ കസ്‌റ്റഡിയിൽ - pathanthitta latest news

ശാരീരിക അസ്വസ്ഥതയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പെൺകുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പതിനേഴുകാരന്‍റെ പേര് വെളിപ്പെടുത്തിയത്

പത്തനംതിട്ട  പതിനാറുകാരി ഗര്‍ഭിണി  17കാരൻ പിടിയിൽ  pathanamthitta  പതിനേഴുകാരന്‍റെ പേര് വെളിപ്പെടുത്തിയത്  pocso case  16 year old girl became pregnant  17 year old boy in custody  pathanamthitta local news  pathanthitta latest news  ആറന്മുള
പതിനാറുകാരി ഗര്‍ഭിണി; സഹപാഠിയായ 17കാരൻ കസ്‌റ്റഡിയിൽ
author img

By

Published : Nov 8, 2022, 9:50 AM IST

പത്തനംതിട്ട: പതിനാറുകാരിയായ വിദ്യാർഥി ഗര്‍ഭിണിയായ സംഭവത്തിൽ സഹപാഠിയായ പതിനേഴുകാരന്‍ കസ്‌റ്റഡിയിൽ. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണ്. പത്തനംതിട്ട ആറന്മുളയിലാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിലാണ് പതിനേഴുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് പ്ലസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടിയെ നവംബർ അഞ്ചിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പ്ലസ്‌ടുവിന് പഠിക്കുന്ന പതിനേഴുകാരന്‍റെ പേര് പെൺകുട്ടി വെളിപ്പെടുത്തിയത്.

പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് പതിനേഴുകാരനെ പൊലീസ് കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. രണ്ടുപേരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. 2018 മാര്‍ച്ച്‌ മുതല്‍ ഇരുവരും സൗഹൃദത്തിലാണ്. 2019ലെ വേനലവധി സമയത്താണ് പെണ്‍കുട്ടിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ എത്തിച്ചായിരുന്നു പീഡനം.

രണ്ടുതവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പീഡിപ്പിച്ചു. കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ മാസങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടിയെ വീടിന് സമീപത്തെ കെട്ടിടത്തിലെത്തിച്ച്‌ പീഡനം തുടര്‍ന്നതായും പൊലീസ് പറഞ്ഞു. കസ്‌റ്റഡിയിലുള്ള പതിനേഴുകാരനെ ജുവനൈല്‍ ജസ്‌റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്ന് പൊലീസ് പറഞ്ഞു.

Also Read: 16കാരനെ മദ്യം നൽകി മയക്കി പീഡിപ്പിച്ചു; തൃശൂരിൽ ട്യൂഷൻ അധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.