ETV Bharat / crime

ആയിരത്തിലേറെ മോഷണം, 48 വയസിനിടെ 28 വര്‍ഷം തടവ് ; തിരുവാർപ്പ് അജി വീണ്ടും പിടിയില്‍

48 വയസിനിടെ 28 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. നാല് വർഷങ്ങൾക്ക് മുമ്പാണ് പുറത്തിറങ്ങിയത്

notorious thief is Ajayan Thiruvarp  Ajayan Thiruvarp arrested  തിരുവാർപ്പ് അജി പിടിയില്‍  കുപ്രസിദ്ധ മോഷ്ടാവ് പിടിയില്‍  കൊല്ലം വെസ്റ്റ് ഗേൾസ് ഹൈസ്ക്കൂള്‍  കൊല്ലം വെസ്റ്റ് ഗേൾസ് ഹൈസ്ക്കൂളില്‍ മേഷണം
ആയിരത്തിലേറെ മോഷണം, 29 വര്‍ഷം തടവ്, തിരുവാർപ്പ് അജി പിടിയില്‍
author img

By

Published : Feb 10, 2022, 10:13 PM IST

Updated : Feb 10, 2022, 11:05 PM IST

കൊല്ലം : ആയിരത്തിലേറെ കവര്‍ച്ചകള്‍ നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് തിരുവാർപ്പ് സ്വദേശി അജയൻ എന്ന തിരുവാർപ്പ് അജി (48) വീണ്ടും പൊലീസ് പിടിയില്‍. കൊല്ലം സിറ്റി പൊലീസ് കമ്മിഷണറുടെ പ്രത്യേക ടീമായ ഡാൻസാഫ് സംഘമാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസം കൊല്ലം വെസ്റ്റ് ഗേൾസ് ഹൈസ്‌കൂളില്‍ മോഷണം നടത്തിയ കേസിലാണ് നടപടി.

48 വയസിനിടെ 28 വർഷം ജയിലില്‍ ; അജി വേറെ ലെവല്‍

വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് മോഷണകഥകള്‍ ഒരോന്നായി സജി എണ്ണി പറഞ്ഞത്. മോഷണങ്ങളുടെ എണ്ണം കേട്ട് പൊലീസുകാര്‍ ഞെട്ടി. ആയിരത്തിൽപരം മോഷണങ്ങളാണ് ഇയാൾ നാല് വര്‍ഷത്തിന് മുമ്പുള്ള കാലയളവിൽ നടത്തിയത്.

ആയിരത്തിലേറെ മോഷണം, 48 വയസിനിടെ 28 വര്‍ഷം തടവ് ; തിരുവാർപ്പ് അജി വീണ്ടും പിടിയില്‍

Also Read: പല്ലാരിമംഗലത്ത് മോഷണ പരമ്പര; ആറ് വീടുകളിൽ മോഷണ ശ്രമം

ഇതിനെല്ലാ കൂടി അജി തന്‍റെ 48 വയസിനിടെ 28 വർഷം ജയിൽ ശിക്ഷ അനുഭവിച്ചു. നാല് വർഷങ്ങൾക്ക് മുമ്പാണ് ഇയാൾ ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഈ നാല് വർഷകാലയളവിൽ നൂറിൽ പരം മോഷണങ്ങൾ വീണ്ടും നടത്തി.

കളവ് കടകളില്‍

മോഷണത്തിനും പ്രത്യേക രീതികളാണ് അജി സ്വീകരിക്കാറ്. വീടുകൾ മോഷണത്തിനായി തിരഞ്ഞെടുക്കില്ല. വ്യാപാര സ്ഥാപനങ്ങളിലാണ് കവര്‍ച്ച നടത്തിവന്നിരുന്നത്. എന്നാൽ കുറച്ച് കാലങ്ങളായി സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും മോഷണം നടത്തിയിരുന്നു. പ്രധാനമായും എറണാകുളം, കൊല്ലം, ആലപ്പുഴ, കോട്ടയം പത്തനംതിട്ട എന്നീ ജില്ലകളിലാണ് കവര്‍ച്ചകള്‍ നടത്താറ്. നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്.

കുടുക്കിയത് സിസിടിവി

കഴിഞ്ഞ മാസം കൊല്ലം വെസ്റ്റ് ഗേൾസ് ഹൈസ്‌കൂളിന്‍റെ കതക് തകർത്ത് അകത്ത് ഓഫിസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം ഇയാള്‍ അപഹരിച്ചിരുന്നു. സ്‌കൂളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ കള്ളന്‍റെ കണ്ണിൽപ്പെടാതിരുന്ന ക്യാമറയിൽ ദൃശ്യം പതിഞ്ഞു.

തുടർന്ന് പൊലീസ് വ്യാപക പരിശോധന ജില്ല കേന്ദ്രീകരിച്ച് നടത്തുന്നതിനിടെയാണ് ജില്ല അതിർത്തിയിൽവച്ച് തിരുവാർപ്പ് അജിയെന്ന കുപ്രസിദ്ധ മോഷ്ടാവിനെ പിടികൂടിയത്. ചോദ്യം ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി മോഷ്ടാവിനെ കോടതിയിൽ ഹാജരാക്കി.

Last Updated : Feb 10, 2022, 11:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.