ETV Bharat / crime

സിദ്ദു മൂസേവാല വധക്കേസിൽ പുതിയ വഴിത്തിരിവ്: പഞ്ചാബി ഗായികയെ ചോദ്യം ചെയ്‌ത് എൻഐഎ

അഫ്‌സാന ഖാന് ബാംബിഹ സംഘവുമായി അടുപ്പമുണ്ടെന്ന വിവരത്തെ തുടർന്നാണ് എൻഐഎ അഫ്‌സാനയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്‌തത്. സിദ്ദു മൂസേവാലയുടെ കൊലപാതകത്തിൽ അഫ്‌സാന ഖാന് പങ്കുണ്ടെന്നാണ് എൻഐഎ സംഘം സംശയിക്കുന്നത്.

സിദ്ദു മൂസേവാല  സിദ്ദു മൂസേവാല വധക്കേസ്  സിദ്ദു മൂസേവാല വധക്കേസിൽ വഴിത്തിരിവ്  പഞ്ചാബി ഗായികയെ ചോദ്യം ചെയ്‌ത് എൻഐഎ  nia questioned Punjabi singer Afsana Khan  Sidhu Moose Wala murder Case  Sidhu Moose Wala murder nia investigation  moosewala murder  sidhu moosewala death  singer Afsana Khan  singer Afsana Khan in Sidhu Moose Wala murder Case  സിദ്ദുവും അഫ്‌സാനയും  പഞ്ചാബി ഗായികയായ അഫ്‌സാന  പഞ്ചാബി ഗായികയായ അഫ്‌സാന ഖാൻ  അഫ്‌സാന ഖാനെ ചോദ്യം ചെയ്‌ത് എൻഐഎ  സിദ്ദു മൂസേവാല വധം എൻഐഎ അന്വേഷണം  ബാംബിഹ സംഘം  ലോറന്‍സ് ബിഷ്‌ണോയി  ലോറന്‍സ് ബിഷ്‌ണോയി മൂസേവാല വധം
സിദ്ദു മൂസേവാല വധക്കേസിൽ പുതിയ വഴിത്തിരിവ്: പഞ്ചാബി ഗായികയെ ചോദ്യം ചെയ്‌ത് എൻഐഎ
author img

By

Published : Oct 26, 2022, 12:00 PM IST

ചണ്ഡീഗഡ്: സിദ്ദു മൂസേവാല വധക്കേസിൽ പഞ്ചാബി ഗായികയായ അഫ്‌സാന ഖാനെ ചോദ്യം ചെയ്‌ത് എൻഐഎ. സിദ്ദുവിന്‍റെ ഭാര്യാസഹോദരിയാണ് ഗായികയായ അഫ്‌സാന. അഞ്ച് മണിക്കൂർ ചോദ്യം ചെയ്യൽ നീണ്ടു.

അഫ്‌സാന ഖാന് ബാംബിഹ സംഘവുമായി അടുപ്പമുണ്ടെന്ന് ലോറൻസ് സംഘവും കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളും വെളിപ്പെടുത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ. ലോറന്‍സ് ബിഷ്‌ണോയി-ഗോള്‍ഡി ബ്രാര്‍ സംഘത്തിന്‍റെ എതിര്‍ ചേരിയിലുള്ള സംഘമാണ് ബാംബിഹ. ബിഷ്‌ണോയ്, ബാംബിഹ, റിൻഡ എന്നീ ഗുണ്ടാസംഘങ്ങൾക്കെതിരെ ആറിലധികം കേസുകൾ എൻഐഎ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയായിരുന്നു. ലോറൻസ് ബിഷ്‌ണോയി സംഘമാണ് കൊലപാതകത്തിന് പിന്നിൽ.

സിദ്ദുവും അഫ്‌സാനയും നിരവധി ഹിറ്റ് പഞ്ചാബി ഗാനങ്ങളിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ഷോകളിൽ ഒരുമിച്ച് അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്. സിദ്ദുവിന്‍റെ കൊലപാതകത്തിൽ അഫ്‌സാന ഖാന് പങ്കുണ്ടോയെന്ന സംശയത്തിലാണ് എൻഐഎ. ബിഗ് ബോസ് 15 മത്സരാർഥിയായിരുന്നു അഫ്‌സാന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.