ETV Bharat / crime

തൃശൂരില്‍ കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

author img

By

Published : Feb 13, 2023, 6:52 PM IST

തൃശൂര്‍ ദേശീയപാത ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് യാത്രക്കാരന് ദാരുണാന്ത്യം, ജീവനെടുത്തത് അപകട സൂചനകളില്ലാത്തതുകൊണ്ട് എന്നാരോപിച്ച് നാട്ടുകാര്‍

National Highway  The biker dies  biker dies by hitting the parked lorry  കമ്പി കയറ്റിയ ലോറി  ലോറിക്ക് പുറകിൽ ബൈക്കിടിച്ച്  യാത്രക്കാരന് ദാരുണാന്ത്യം  തൃശൂര്‍ ദേശീയപാത  അപകട സൂചനകളില്ലാത്തത്  തൃശൂര്‍  ദേശീയപാത
കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് യാത്രക്കാരന് ദാരുണാന്ത്യം

തൃശൂര്‍: ദേശീയപാത ചെമ്പൂത്രയിൽ കമ്പി കയറ്റിയ ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പുതുക്കോട് മണപ്പാടം സ്വദേശി ശ്രീശൈലം വീട്ടിൽ ശൈലേശൻ മകൻ ശ്രദേഷ് (21) മരിച്ചത്. ഇന്ന് വൈകിട്ട് 4.15ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്.

കമ്പി കയറ്റിയ ലോറി പട്ടിക്കാട് ദേശീയപാത ആരംഭിക്കുന്ന ഭാഗത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതറിയാതെ ബൈക്ക് യാത്രക്കാരൻ ലോറിക്ക് പുറകിൽ ഇടിച്ച് കയറുകയായിരുന്നു. അപകടമുണ്ടായ ഉടൻ പീച്ചി പൊലീസ് സ്ഥലത്തെത്തി പൊലീസ് വാഹനത്തിൽ തന്നെ ഇയാളെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

എന്നാൽ വാഹനത്തിൽ ഇരുമ്പ് കമ്പികൾ പോലുള്ളവ കൊണ്ടുപോകുമ്പോൾ ഉണ്ടായിരികേണ്ട അപകട മുന്നറിയിപ്പ് സംവിധാനങ്ങളോ, വാഹനം നിർത്തിയിട്ടിരിക്കുകയാണെന്ന അപകട സൂചനയോ വാഹനത്തിലോ പ്രദേശത്തോ ഉണ്ടായിരുന്നില്ല. ഇതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു. വാഹനത്തിന്‍റെ ടാർപ്പായ പറന്നുപോയത് എടുക്കാനാണ് വാഹനം ദേശീയപാതയിൽ നിർത്തിയതാണെന്നാണ് ഡ്രൈവർ നൽകുന്ന വിശദീകരണം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.