ETV Bharat / bharat

മണിപ്പൂര്‍ സംഘര്‍ഷം; അമിത് ഷായുടെ അധ്യക്ഷതയില്‍ ഇന്നും ഉന്നതതല യോഗം, അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു

അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ, കേന്ദ്ര സേനയെക്കൂടി സംസ്ഥാനത്ത് വിന്യസിച്ചു.

MANIPUR AMIT SHA  amit sha  50 company security personnel  home secretary in manipur
Amit Sha (ETV Bharat)
author img

By ETV Bharat Kerala Team

Published : 3 hours ago

ന്യൂഡല്‍ഹി: മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഇന്ന് ഉന്നതതല യോഗം നടക്കും. കഴിഞ്ഞ ദിവസവും ഉന്നതതല യോഗം ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി 50 കമ്പനി കേന്ദ്ര സേനയെക്കൂടി സംസ്ഥാനത്ത് വിന്യസിക്കുകയും ചെയ്‌തു.

ഇതിനിടെ ആഭ്യന്തര സെക്രട്ടറി നേരിട്ട് ഇംഫാലിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നുണ്ട്. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനവും തുടരുകയാണ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എന്‍ഐഎ ഏറ്റെടുത്ത കേസുകളില്‍ വൈകാതെ അന്വേഷണം തുടങ്ങും. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന കാരണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് എട്ട് മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും മൂന്ന് സ്‌ത്രീകളെയും തട്ടിക്കൊണ്ടുപോയ സംഭവം, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമം എന്നിവ അന്വേഷിക്കാനാണ് തീരുമാനം.

സാഹചര്യങ്ങള്‍ ഏറെ സങ്കീര്‍ണമാണെന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ അമിത് ഷായെ ധരിപ്പിച്ചിരുന്നു. സ്ഥിതിഗതികള്‍ ആഭ്യന്തരമന്ത്രാലയം നേരിട്ട് വിലയിരുത്തും. കഴിഞ്ഞ ദിവസം ജിരിബാം നദിയില്‍ നിന്ന് തലയില്ലാത്ത നിലയില്‍ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

കുക്കി സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന്‌ കരുതുന്നവരില്‍ ആറുപേരുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും കലാപം രൂക്ഷമായത്‌. സാഹചര്യം ഇത്രത്തോളം വഷളായിട്ടും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല. എന്തോ ചില കാരണങ്ങളാല്‍ അമിത് ഷാക്ക് മുന്നിലും തടസങ്ങളുണ്ടെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ബിജെപിയിലെ കൂട്ട രാജിയും കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഘര്‍ഷം നിയന്ത്രിക്കുന്നിലെ സര്‍ക്കാരിന്‍റെ പിടിപ്പുകേടാണ് രാജിക്ക് കാരണമെന്ന് എന്‍പിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കൊണ്‍റാഡ് സാംഗ്മ തുറന്നടിച്ചു.

എന്‍പിപി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ ജിരിബാമിലെ എട്ട് പ്രധാന ജില്ലാ നേതാക്കള്‍ രാജിവച്ചതും ബിജെപിക്ക് കനത്ത തിരിച്ചടിയായി. ബിരേന്‍ സിങ് സര്‍ക്കാരിനെതിരെ രാജിക്കത്തില്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. എംഎല്‍എമാരുടെ യോഗം വിളിച്ച് ബിരേന്‍ സിങ് പിന്തുണ തേടിയതും അനിശ്ചിതത്വം വ്യക്തമാക്കുന്ന നടപടിയാണ്.

Also Read: മണിപ്പൂരില്‍ 'കൈപൊള്ളി' ബിജെപി; വൻ തിരിച്ചടി, എൻപിപി സഖ്യം വിട്ടു, എൻഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.