മാഡ്രിഡ്: യുവേഫ നേഷൻസ് ലീഗിലെ ആവേശപ്പോരാട്ടത്തില്‍ സ്വിറ്റ്‌സര്‍ലൻഡിനെ തോല്‍പ്പിച്ച് സ്‌പെയിൻ. റോഡ്രിഗസ് ലോപ്പസ് സ്റ്റേഡിയം വേദിയായ പോരാട്ടത്തില്‍ 3-2 എന്ന സ്കോറിനാണ് സ്പെയിന്‍റെ ജയം. അവസാന ഇഞ്ചുറി ടൈമില്‍ ബ്രായൻ സരാഗോസ നേടിയ പെനാല്‍റ്റി ഗോളിലൂടെയാണ് സ്‌പാനിഷ് പട ജയം പിടിച്ചത്.
മൂന്ന് പെനാല്‍റ്റികളുടെ കഥയായിരുന്നു സ്‌പെയിൻ സ്വിറ്റ്‌സര്‍ലൻഡ് മത്സരം. യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനാണ് ആദ്യ പെനാല്‍റ്റി കിട്ടിയത്. മത്സരത്തിന്‍റെ 32-ാം മിനിറ്റില്‍ ലഭിച്ച അവസരം ഗോളാക്കി മാറ്റാൻ യുവതാരം പെഡ്രിക്ക് സാധിച്ചില്ല. പെഡ്രിയുടെ കിക്ക് സ്വിസ് ഗോള്‍ കീപ്പര്‍ യ്വോൻ മ്വോഗോ തടുത്തിട്ടു. പിന്നാലെ കിട്ടിയ റീബൗണ്ട് ഗോളാക്കി മാറ്റാൻ നിക്കോ വില്യംസിനും സാധിച്ചില്ല.
#GOAL
— Mr. Shaz (@Wh_So_Serious) November 18, 2024
Yéremy Pino puts Spain in front! ⚽️
Spain 1-0 Switzerland#Football #Spain #Switzerland #YéremyPino
pic.twitter.com/ZTokCp12XQ
സ്വിറ്റ്‌സര്‍ലൻഡ് മധ്യനിര താരം റെമോ ഫ്ര്യൂലര്‍ ബ്ലോക്ക് ചെയ്‌ത പന്ത് പിടിച്ചെടുത്ത് യെറമി പിനോ ലക്ഷ്യം കാണുകയായിരുന്നു. കളിയുടെ ഒന്നാം പകുതി മുഴുവൻ ഈ ലീഡ് നിലനിര്‍ത്താൻ യൂറോപ്യൻ ചാമ്പ്യന്മാര്‍ക്കായി.
63-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലൻഡ് തിരിച്ചടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു അവസരം നഷ്ടമാക്കിയ ജോയല്‍ മൊന്‍റേയ്‌റോയിലൂടെയാണ് സ്വിറ്റ്‌സര്‍ലൻഡ് സമനില ഗോള്‍ കണ്ടെത്തിയത്. ആദ്യ ഗോള്‍ വഴങ്ങി അധികം വൈകാതെ തന്നെ വീണ്ടും ലീഡ് ഉയര്‍ത്താൻ സ്പെയിന് സാധിച്ചു.
🚨🚨| GOAL: MONTEIRO EQUALISES!!!!
— Transfer Sector (@TransferSector) November 18, 2024
Spain 1-1 Switzerland
pic.twitter.com/zwyY4VhdmP
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിക്കോ വില്യംസിന് പകരം കളത്തിലിറങ്ങിയ ബ്രായൻ ഗില്‍ 68-ാം മിനിറ്റിലാണ് സ്പെയിനെ മുന്നിലെത്തിച്ചത്. 85-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലൻഡ് വീണ്ടും കളിയില്‍ ഒപ്പം പിടിച്ചു. പെനാല്‍റ്റിയിലൂടെ ആൻഡി സെക്വിരിയാണ് സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്. ഇതോടെ സ്കോര്‍ 2-2 എന്ന നിലയിലായി.
ഇഞ്ചുറി ടൈമില്‍ മത്സരത്തിലെ മൂന്നാം പെനാല്‍റ്റി. സ്പെയിന് സുവര്‍ണാവസരം. പെഡ്രിക്ക് എന്ത് സാധിക്കാതെ വന്നോ അത് കൃത്യമായി നിറവേറ്റിക്കൊണ്ട് 23കാരനായ സരാഗോസ സ്പാനിഷ് പടയെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.
#GOAL
— Mr. Shaz (@Wh_So_Serious) November 18, 2024
Bryan Zaragoza scores in the 93rd minute to give Spain the lead again! ⚽️
𝐒𝐩𝐚𝐢𝐧 𝟑-𝟐 𝐒𝐰𝐢𝐭𝐳𝐞𝐫𝐥𝐚𝐧𝐝 #Football #Spain #Switzerland #BryanZaragoza
pic.twitter.com/UpZKiiYujM
ഗ്രൂപ്പ് എ4ലെ ആറ് കളിയില്‍ അഞ്ചിലും ജയിച്ച സ്പെയിൻ ഒരു മത്സരത്തില്‍ സമനില വഴങ്ങുകയാണുണ്ടായത്. സ്വിറ്റ്‌സര്‍ലൻഡിനെതിരായ ജയത്തോടെ 16 പോയിന്‍റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ റെഡ് സ്ക്വാഡിനായി. ആറ് മത്സരങ്ങളില്‍ രണ്ട് സമനില മാത്രം വഴങ്ങി ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായാണ് സ്വിറ്റ്‌സര്‍ലൻഡിന്‍റെ മടക്കം.
Also Read : മത്സരത്തിനിടെ മെസിക്ക് നേരെ കുപ്പിയെറിഞ്ഞു; ക്ഷമാപണവുമായി പരാഗ്വെ താരം അൽഡെറെറ്റ്