സ്‌പ്ലിറ്റ് (ക്രൊയേഷ്യ): യുവേഫ നേഷൻസ് ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയിറങ്ങിയ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് ക്രൊയേഷ്യ. ക്രൊയേഷ്യൻ നഗരമായ സ്പ്ലിറ്റിലെ പോല്‍യുഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോളുകള്‍ നേടിയാണ് ഇരു ടീമും പിരിഞ്ഞത്. പോര്‍ച്ചുഗലിനായ് ജാവോ ഫെലിക്‌സും ക്രൊയേഷ്യയ്‌ക്കായി ജോസ്‌കോ ഗ്വാര്‍ഡിയോളുമാണ് ഗോള്‍ നേടിയത്.
പോളണ്ടിനെ 5-1ന് തകര്‍ത്ത ടീമില്‍ നിന്നും ഏഴ് മാറ്റങ്ങളുമായാണ് കരുത്തരായ ക്രൊയേഷ്യയെ നേരിടാൻ പോര്‍ച്ചുഗല്‍ ഇറങ്ങിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ കളിയുടെ നിയന്ത്രണം പിടിക്കാൻ പറങ്കിപ്പടയ്‌ക്കായി. പൊസഷൻ നിലനിര്‍ത്തി പന്ത് തട്ടിയ സംഘം പലപ്പോഴായി ക്രൊയേഷ്യൻ പടയ്‌ക്ക് വെല്ലുവിളിയായി.
33-ാം മിനിറ്റിലാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്. വിറ്റിൻഹയുടെ ലോങ് പാസ് പിടിച്ചെടുത്തുകൊണ്ടായിരുന്നു ജാവോ ഫെലിക്‌സ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയില്‍ ക്രൊയേഷ്യയുടെ കളിയും മാറി.
— Best iptv Telegram: @PROTV8K (@AngleFerri52342) November 18, 2024
രണ്ടാം പകുതിയില്‍ ഹെഡറിലൂടെ ഗ്വാര്‍ഡിയോള്‍ പോര്‍ച്ചുഗല്‍ വലയില്‍ ആദ്യം പന്ത് എത്തിച്ചെങ്കിലും താരം ഓഫ്‌സൈഡായതിനെ തുടര്‍ന്ന് ഗോള്‍ നിഷേധിക്കുകയായിരുന്നു. എന്നാല്‍, തൊട്ടുപിന്നാലെ തന്നെ മറ്റൊരു ഗോളിലൂടെ ഗ്വാര്‍ഡിയോള്‍ ക്രൊയേഷ്യയെ മത്സരത്തില്‍ പോര്‍ച്ചുഗലിനൊപ്പമെത്തിച്ചു. ക്രിസ്റ്റ്യൻ ജാക്കിച്ചിന്‍റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സമനില ഗോള്‍ നേടിയതിന് പിന്നാലെ മത്സരത്തിന്‍റെ നിയന്ത്രണവും തിരിച്ചുപിടിക്കാൻ ക്രൊയേഷ്യയ്‌ക്കായി. ശേഷിക്കുന്ന സമയത്ത് അധിക നേരവും പന്തിന്‍റെ നിയന്ത്രണം ക്രൊയേഷ്യൻ താരങ്ങള്‍ക്കായിരുന്നു. പലപ്പോഴായി മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കാനായെങ്കിലും ഫിനിഷിങ്ങിലുണ്ടായ പാളിച്ചകള്‍ ആതിഥേയര്‍ക്ക് തിരിച്ചടിയായി മാറകുകയായിരുന്നു.
പ്രാഥമിക റൗണ്ടിലെ ആറ് മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ എ ഗ്രൂപ്പ് ഒന്നില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് പോര്‍ച്ചുഗലും ക്രൊയേഷ്യയും. ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരത്തെ തന്നെ മുന്നേറിയ പോര്‍ച്ചുഗലിന് 14 പോയിന്‍റാണ്. രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയ്‌ക്ക് എട്ട് പോയിന്‍റാണുള്ളത്.
Also Read : ഇഞ്ചുറി ടൈം ത്രില്ലര്‍! സ്വിറ്റ്‌സര്‍ലൻഡിനെയും കീഴടക്കി സ്‌പെയിൻ