ETV Bharat / crime

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസ് ; പ്രതിക്ക് 25 കൊല്ലം കഠിന തടവ് - തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലമായി ബൈക്കിൽ കയറ്റി മൺറോ തുരുത്തിലുള്ള റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു

കുറ്റപത്രം ഫയൽ ചെയത് ഒരു വർഷത്തിനുള്ളിൽ വിധി  Judgment within a year of filing the case sheet  പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്‌ത കേസ്  Minor girl abducted and raped in Trivandrum  പ്രതിക്ക് 25 കൊല്ലം കഠിന തടവ്  defendant sentenced to 25 years in prison  ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പെൺകുട്ടിയെ പരിചയപ്പെട്ടത്  The accused met the girl through Instagram  taken to the resort and forcibly tortured  റിസോർട്ടിൽ കൊണ്ട് പോയി ബലമായി പീഡിപ്പിക്കുകയായിരുന്നു.  പ്രതിക്ക് 25 കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും  accused was sentenced to 25 years rigorous imprisonment and fined Rs 60,000  തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷിച്ചത്  convicted by the Thiruvananthapuram fast track special court
പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്‌ത കേസ്; പ്രതിക്ക് 25 കൊല്ലം കഠിന തടവ്
author img

By

Published : Mar 14, 2022, 4:57 PM IST

തിരുവനന്തപുരം : പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത കേസിൽ പ്രതിക്ക് 25 കൊല്ലം കഠിന തടവും അറുപതിനായിരം രൂപ പിഴയും. കൊല്ലം വട്ടപ്പാറ പെരുംപുറം സ്വദേശി നൗഫലിനെ(22)യാണ് തിരുവനന്തപുരം അതിവേഗ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി ആർ. ജയകൃഷ്‌ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും ആറ് മാസവും കൂടുതൽ തടവ് അനുഭവിക്കണം.

2021 ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനുള്ളിൽ വിധി വന്നു എന്ന പ്രത്യേകതയുമുണ്ട് ഈ കേസിന്. പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി പരിചയപ്പെട്ടത്. പുസ്‌തകം നൽകാനെന്ന വ്യാജേന കുട്ടിയുടെ വീട്ടിൽ എത്തി വീട്ടുകാരെയും പരിചയപ്പെട്ടു. ഈ പരിചയം മുതലെടുത്ത് 2020 നവംബർ ഒന്നിന് പുലർച്ചെ ഒരു മണിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി വാതിൽ തുറക്കാൻ ഫോണിലൂടെ കുട്ടിയോട് ആവശ്യപ്പെട്ടു.

കുട്ടി വിസമ്മതിച്ചപ്പോൾ നാട്ടുകാരെ വിളിച്ച് ഉണർത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഇതിൽ ഭയന്ന കുട്ടി വാതിൽ തുറന്ന് കൊടുത്തപ്പോൾ മുറിയിൽ കയറി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇതിന് ശേഷം പ്രതി പല തവണ കുട്ടിയെ ശാരീരിക ബന്ധത്തിനായി വിളിച്ചെങ്കിലും കുട്ടി വഴങ്ങിയില്ല.

തുടർന്ന് നവംബര്‍ 30 ന് പുലർച്ചെ പ്രതി കുട്ടിയുടെ വീടിന് മുന്നിൽ എത്തി കതക് തുറക്കണം എന്നാവശ്യപ്പെട്ട് ബഹളംവച്ചു. കതക് തുറന്നപ്പോൾ പ്രതി ഭീഷണിപ്പെടുത്തി കുട്ടിയെ തൻ്റെ ബൈക്കിൽ ബലമായി കയറ്റി മൺറോ തുരുത്തിലുള്ള ഒരു റിസോർട്ടിൽ കൊണ്ട് പോയി. അവിടെവച്ച് ഐസ്ക്രീമിൽ മരുന്ന് ചേർത്ത് കുട്ടിയെ മയക്കിയ ശേഷം ബലാത്സംഗം ചെയ്‌തു.

ALSO READ: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം: 14കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. ഇതിനിടെ കുട്ടിയെ ഭീഷണിപ്പെടുത്തി കടന്നുകളയാൻ ശ്രമിച്ച പ്രതിയെ പൊലീസ് മൺറോത്തുരുത്തിൽ വച്ച് പിടികൂടി. കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിയുടെ അടി വസ്ത്രത്തിൻ്റെ ശാസ്ത്രീയ പരീക്ഷണത്തില്‍ ബീജത്തിൻ്റെ അംശം കണ്ടെത്തി. ഡി.എൻ.എ പരിശോധനയിൽ ബീജം പ്രതിയുടേതാണെന്ന് തെളിഞ്ഞു.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രോസിക്യൂഷൻ 21 സാക്ഷികൾ, 33 രേഖകൾ, ഏഴ് തൊണ്ടിമുതലുകൾ എന്നിവ അവതരിപ്പിച്ചിരുന്നു. മെഡിക്കൽ കോളേജ് സി.ഐ പി.ഹരിലാലാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പിഴത്തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ കുട്ടിക്ക് നഷ്‌ടപരിഹാരം നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.