ETV Bharat / crime

രണ്ട് കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍ - ഡിജെ പാർട്ടി

പാലക്കാട് സ്വകാര്യ ബസിൽ കടത്തിയ രണ്ട് കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ്‌ എക്‌സൈസ് സംഘത്തിന്‍റെ പിടിയില്‍

MDMA  MDMA Drugs  Young man arrest in Palakkad  Young man arrested with MDMA Drugs  Palakkad  transporting through Private Bus  Private Bus  എംഡിഎംഎ  എംഡിഎംഎയുമായി യുവാവ് പിടിയില്‍  രണ്ട് കോടി രൂപ വിലവരുന്ന എംഡിഎംഎ  പാലക്കാട്  സ്വകാര്യ ബസിൽ കടത്തിയ  എക്‌സൈസ്  യുവാവ്‌ എക്‌സൈസ് സംഘത്തിന്‍റെ പിടിയില്‍  എറണാകുളം  കുന്നത്തുനാട്  ബംഗളൂരു  ഡിജെ പാർട്ടി  കൊച്ചി
രണ്ട് കോടി രൂപ വിലവരുന്ന എംഡിഎംഎയുമായി യുവാവ് പിടിയില്‍
author img

By

Published : Sep 10, 2022, 10:48 PM IST

പാലക്കാട്: വീര്യം കൂടിയ ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ്‌ അറസ്‌റ്റിൽ. സ്വകാര്യ ബസ് മാര്‍ഗം 69 ഗ്രാം എംഡിഎംഎ കടത്തിയ എറണാകുളം കുന്നത്തുനാട് വേങ്ങൂർ വെസ്‌റ്റ് പാണിയേലി മാനാങ്കുഴി വീട്ടിൽ ലിജോയെയാണ് (20) എക്‌സൈസ് സംഘം പിടികൂടിയത്. ബംഗളൂരുവിൽ നിന്ന്‌ കൊച്ചിയിലേക്ക് ഡിജെ പാർട്ടിക്ക് കടത്തിയ ലഹരിമരുന്നാണ്‌ പിടിച്ചെടുത്തത്.

ഇയാളിൽ നിന്ന്‌ ഇലക്‌ട്രിക് ത്രാസും കണ്ടെടുത്തു. എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ ഷാജി, എം.സുരേഷ്, പ്രിവന്റീവ് ഓഫീസർമാരായ ബി.ശ്രീജിത്ത്, കെ.പ്രസാദ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.പി പ്രസാദ്, ജിജോയ്, സഹീറലി, അബ്‌ദുൾ നവാസ്, ജോബിമോൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന്‌ വിപണിയിൽ രണ്ടു കോടി രൂപ വിലവരുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.