ETV Bharat / crime

വാക്കേറ്റത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമണം ; ഒരാള്‍ക്ക് ഗുരുതര പരിക്ക്, അക്രമി ഓടി രക്ഷപ്പെട്ടു - മെഡിക്കൽ കോളജ്

ഗുരുവായൂര്‍ കിഴക്കേനടയിലെ റോഡരികിൽ കിടക്കുകയായിരുന്ന രണ്ടുപേര്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്, അക്രമിയെ പിടികൂടാന്‍ അന്വേഷണം ആരംഭിച്ച് പൊലീസ്

Man attacked another one  thermacol  thermacol Cutter  Guruvayur  attacker escaped  തെര്‍മോകോള്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമണം  ആക്രമണം  ഗുരുതര പരിക്ക്  അക്രമി  ഗുരുവായൂര്‍  ഗുരുവായൂര്‍ കിഴക്കേനട  തൃശൂര്‍  തെര്‍മോകോള്‍ കട്ടര്‍  കട്ടര്‍  പൊലീസ്  അന്വേഷണം  റോഡരികിൽ കിടക്കുകയായിരുന്ന രണ്ടുപേർ  മെഡിക്കൽ കോളജ്  ആശുപത്രി
വാക്കേറ്റത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ ഉപയോഗിച്ച് ആക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്, അക്രമി ഓടി രക്ഷപ്പെട്ടു
author img

By

Published : Oct 2, 2022, 7:25 PM IST

Updated : Oct 3, 2022, 12:41 PM IST

തൃശൂര്‍ : ഗുരുവായൂരില്‍ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ കൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്. കിഴക്കേനടയിലെ റോഡരികിൽ കിടക്കുകയായിരുന്ന രണ്ടുപേർ തമ്മിലായിരുന്നു വാക്കേറ്റം. പത്ത് വർഷത്തോളമായി ഗുരുവായൂരിൽ കഴിയുന്ന 44 വയസ്സുള്ള അനിൽകുമാറിനാണ് ഗുരുതരമായി പരിക്കേറ്റത്.

ഇന്ന് (02.10.2022) പുലർച്ചെ 12 മണിയോടെയായിരുന്നു സംഭവം. വാക്കുതർക്കത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ ഉപയോഗിച്ച് അനിൽ കുമാറിനെ ആഴത്തില്‍ മുറിവേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. വലതു കൈക്ക് സാരമായി മുറിവേറ്റ അനില്‍കുമാറിന്‍റെ മൂക്കിനും പരിക്കുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഗുരുവായൂർ ആക്‌ട്‌സ് ആംബുലൻസ് പ്രവർത്തകർ അനില്‍ കുമാറിനെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Last Updated : Oct 3, 2022, 12:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.