കോട്ടയം: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് ഷെയര്‍ ചെയ്‌ത പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി. കാഞ്ഞിരപ്പള്ളി സ്‌റ്റേഷനിലെ എ.എസ്.ഐ റംല ഇസ്‌മയിലിനെ സസ്‌പെന്‍ഡ് ചെയ്‌തു. ജില്ലാപൊലീസ് മേധാവി കെ. കാര്‍ത്തികിന്‍റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മധ്യമേഖല ഡി.ഐ.ജിയാണ് റംല ഇസ്‌മയിലിനെതിരെ നടപടി സ്വീകരിച്ചത്.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റൗഫിന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് റംല ഷെയര്‍ ചെയ്‌തത്. ജൂലൈ അഞ്ചിനാണ് സംഭവം. ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യത്തെ തുടര്‍ന്ന് അറസ്റ്റിലായ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയപ്പോള്‍ നടത്തിയ പ്രതികരണമാണ് പോസ്റ്റ്. പൊലീസിനെയും കോടതി നടപടികളെയും വിമര്‍ശിച്ചുകൊണ്ടുള്ള പോസ്‌റ്റാണ് വനിത എ.എസ്.ഐ ഫേസ്‌ബുക്കിലൂടെ പങ്ക് വച്ചത്.