ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് 23 കാരിക്ക് നേരെ ആസിഡ് ആക്രമണം. ബംഗളൂരു സുങ്കടക്കാട്ടെ മുത്തൂറ്റ് ഫിനാൻസ് ഓഫീസിന് സമീപത്ത് വെച്ചാണ് സംഭവം. പെൺകുട്ടി ജോലിക്ക് പോകുന്നതിനിടെ പ്രതിയായ നാഗേഷ് പിന്തുടർന്ന് ആസിഡ് ഒഴിക്കുകയായിരുന്നു.
യുവതിയെ ആക്രമിച്ച ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാമാക്ഷിപാളയ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.