ETV Bharat / crime

അനധികൃതമായി കടത്തിയ ഐഫോണുകൾ നെടുമ്പാശേരിയിൽ പിടികൂടി

എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരുന്ന എട്ട് ഐഫോണുകളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്‌റ്റംസ് പിടികൂടിയത്.

നെടുമ്പാശേരി  ഐഫോണുകൾ പിടികൂടി  എറണാകുളം  കസ്‌റ്റംസ് പിടികൂടി  കസ്‌റ്റംസ്  nedumbassery airport  iphone  gold smuggling  kochi  kerala  iphone smuggling  kerala news  ernakulam news  ഐ ഫോൺ
നെടുമ്പാശേരിയിൽ അനധികൃതമായി കടത്താൻ ശ്രമിച്ച ഐഫോണുകൾ പിടികൂടി
author img

By

Published : Oct 20, 2022, 2:56 PM IST

എറണാകുളം: അനധികൃതമായി കടത്തിക്കൊണ്ടുവന്ന മൊബൈൽ ഫോണുകളും, സ്വർണവും നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്‌റ്റംസ്‌ പിടികൂടി. ഷാർജയിൽ നിന്നെത്തിയ റിയാസ് എന്ന യാത്രക്കാരനില്‍ നിന്നാണ് ഐഫോണുകൾ പിടികൂടിയത്. ബാഗേജിനകത്ത് അതിവിദഗ്‌ധമായി ഒളിപ്പിച്ച എട്ട് ഐഫോണുകളാണ് കണ്ടെത്തിയത്.

ഇന്ത്യൻ വിപണിയിൽ എട്ടേമുക്കാൽ ലക്ഷത്തോളം രൂപ വില വരുന്ന എട്ട് ഐ ഫോണുകളാണ് കസ്‌റ്റംസ് പിടികൂടിയത്. 38.5 ശതമാനമാണ് നികുതി അടയ്ക്കേണ്ടത്. ഇയാളിൽ നിന്നും 20 ഗ്രാമിന്‍റെ സ്വർണ ബിസ്‌കറ്റും പിടികൂടി.

നികുതി വെട്ടിപ്പിലൂടെ ലക്ഷങ്ങൾ നേടുകയെന്ന ലക്ഷ്യത്തോടെയാണ് യാത്രക്കാരിൽ ചെറിയൊരു വിഭാഗം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്നാണ് കസ്റ്റംസ് പറയുന്നത്. സ്വർണക്കടത്ത് സംഘങ്ങളുടെ കാരിയർമാരായി പ്രവർത്തിക്കുന്നവരെയും കസ്‌റ്റംസ് പിടികൂടാറുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.