എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് കുരുക്കായി പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടിൽ നിന്നാണ് കത്ത് കണ്ടെത്തിയത്. പൾസർ സുനി എഴുതിയ കത്തിന്‍റെ പകർപ്പ് സുനിയുടെ അമ്മയുടെ പക്കലില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്നെങ്കിലും യഥാർഥ കോപ്പി കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അന്വേഷണ സംഘം.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ നിന്നും വ്യക്തമാകുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചതാണെന്നും കത്തിലുണ്ട്. കത്ത് പൾസർ സുനി എഴുതിയതാണോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും.
also read: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം: ദിലീപ് ചോദ്യം ചെയ്യലിന് ആലുവ പൊലീസ് ക്ലബിൽ
ഇതിന്‍റെ ഭാഗമായി സുനിയുടെ കൈയക്ഷരം പരിശോധിച്ചിരുന്നു. ശാസ്ത്രീയ പരിശോധനയിലൂടെ കത്ത് എഴുതിയത് ഒന്നാം പ്രതിയാണെന്ന് തെളിയിച്ചാല്‍ നടിയെ ആക്രമിച്ച കേസിൽ അത് നിർണായകമാകും. കേസിലെ ഗൂഢാലോചനയ്ക്ക് തെളിവായി കത്ത് അന്വേഷണ സംഘത്തിന് ഹാജരാക്കാനാകും.