എറണാകുളം: മോൻസണിന്‍റെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പുരാവസ്തുക്കളുടെ വിശ്വാസ്യത കണ്ടെത്താനുള്ള പുരാവസ്തു വകുപ്പിന്‍റെ പരിശോധന പുരോഗമിക്കുന്നു. ആർക്കിയോളജി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന. നിലവിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പരാതികൾ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ കേസുകളെടുക്കും.
പ്രതിയെ കൂടുതൽ ദിവസം കസ്റ്റഡിയിൽ വാങ്ങണമോയെന്ന കാര്യം തീരുമാനിച്ചിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം മറ്റു കാര്യങ്ങളിൽ തീരുമാനമെടുക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാവില്ലെന്നും അദേഹം പറഞ്ഞു. കലൂരിലെ മോൻസന്‍റെ വീട്ടിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.ഡി.ജി.പി എസ്.ശ്രീജിത്ത്.
കൂടുതല്‍ വായനക്ക്: കനിയേണ്ടത് സർക്കാർ: ഫിറ്റ്‌നസ്, പെർമിറ്റ്, ലേണേഴ്‌സ് ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കുന്നു
നിലവിലെ എല്ലാകേസുകളും സമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളാണ്. വ്യാജ ഡോക്ടർ ആണെന്ന കാര്യങ്ങളും പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എസ് ശ്രീജിത്ത് വ്യക്തമാക്കി.