കോട്ടയം : ജോലി വാഗ്‌ദാനം ചെയ്‌ത് യുവതിയെ വിദേശത്ത് എത്തിച്ച് കബളിപ്പിച്ച കേസില്‍ ഒരാള്‍ പൊലീസ് പിടിയില്‍. പാലക്കാട് കൂട്ടുപാത സ്വദേശി സിദ്ദിഖിനെയാണ് (55) പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. വിദേശ ജോലി റിക്രൂട്ട്മെന്‍റ് ഏജന്‍റായ ഇയാള്‍ പാലാ സ്വദേശിയായ യുവതിക്ക് ഒമാനിൽ ടീച്ചർ ജോലി വാഗ്‌ദാനം ചെയ്‌തു. തുടര്‍ന്ന് ജോലിക്കുള്ള വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിസിറ്റിംഗ് വിസയിൽ ഒമാനിലേക്ക് അയച്ചു.
ഒമാനില്‍ എത്തിയശേഷം പറഞ്ഞ തസ്‌തിക നൽകാതെ യുവതിയെ നിർബന്ധിച്ച് വീട്ടുജോലിക്ക് അയച്ചു. ഇതോടെ യുവതി നാട്ടിലേക്ക് തിരികെ വരാന്‍ തീരുമാനിച്ചു. എന്നാൽ, അവിടെയുള്ളവർ യുവതിയെ തടഞ്ഞുവച്ചു.
ഇതേതുടര്‍ന്ന് യുവതിയുടെ അമ്മ മന്ത്രി എ കെ ശശീന്ദ്രനും പാലാ പൊലീസിനും പരാതി നൽകി. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സിദ്ദിഖിനെ പൊലീസ് പിടികൂടി. കേസിൽ മറ്റ് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
യുവതിയെ ഉടൻ നാട്ടിൽ തിരിച്ചെത്തിക്കും. പാലാ സ്റ്റേഷന്‍ എസ്എച്ച്ഒ കെ പി ടോംസൺ, എസ്ഐ അഭിലാഷ് എം ഡി, എഎസ്‌ഐ ബിജു കെ തോമസ്,സിപിഒമാരായ ജസ്റ്റിൻ ജോസഫ്, രഞ്ജിത്ത് സി, ശ്രീജേഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.