കാട്ടുപന്നിയിറച്ചി പാകം ചെയ്ത് കഴിച്ചയാൾ പിടിയിൽ - forest department
നമ്പൂരിപൊട്ടിയിലെ വീട്ടില്‍ വെച്ച് കാട്ടുപന്നിയിറച്ചി പാകം ചെയ്ത് കഴിക്കുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
മലപ്പുറം: കാട്ടുപന്നിയിറച്ചി പാകം ചെയ്തു കഴിച്ചയാൾ പിടിയിൽ. മൂത്തേടം പഞ്ചായത്തിലെ നമ്പൂരിപൊട്ടിയിലെ മാങ്ങാട്ടില്‍ വീട്ടില്‍ രാമചന്ദ്രനാണ് വനംവകുപ്പിന്‍റെ പിടിയിലായത്. നമ്പൂരിപൊട്ടിയിലെ വീട്ടില്‍ വെച്ച് കാട്ടുപന്നിയിറച്ചി പാകം ചെയ്ത് കഴിക്കുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കാളികാവ് റെയിഞ്ച് ഓഫീസര്‍ വിനുവിന്‍റെ നിര്‍ദ്ദേശ പ്രകാരം പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ തെരച്ചിലിലാണ് കാട്ടുപന്നിയുടെ പാകം ചെയ്ത ഇറച്ചി സഹിതം പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂട്ടു പ്രതി നമ്പൂരിപൊട്ടി നിവാസിയായ സുരേഷ് ഒളിവിലാണ്.