ETV Bharat / crime

അതിമാരക മയക്കുമരുന്നുമായി പാണ്ടിക്കാട് സ്വദേശി അറസ്റ്റിൽ: പിടിയിലായത് 14 ഗ്രാം എം.ഡി.എം.എ - മലപ്പുറം

പിടിയിലായത് 14 ഗ്രാം അതിമാരക മയക്കുമരുന്ന് എം.ഡി.എം.എ. പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ജുനൈജ് അറസ്റ്റിൽ. അന്വേഷണം നടന്നത് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍.

എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പാണ്ടിക്കാട് പോലീസിന്‍റെ പിടിയില്‍  MDMA  m d m a seized  youth under arrest  Pandikkad police  എം ഡി എം എ  മയക്കുമരുന്ന്  മലപ്പുറം
മുഹമ്മദ് ജുനൈജ്
author img

By

Published : Feb 14, 2023, 6:09 PM IST

മലപ്പുറം: എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവ് പാണ്ടിക്കാട് പോലീസിന്‍റെ പിടിയില്‍. 14 ഗ്രാം എം.ഡി.എം.എ ലഹരിമരുന്നുമായി പിടിയിലായത് വേങ്ങൂര്‍ മൂച്ചിക്കല്‍ സ്വദേശി തളപ്പില്‍ മുഹമ്മദ് ജുനൈജ് (34).

എംഡിഎംഎ മയക്കുമരുന്നുമായി യുവാവ് പാണ്ടിക്കാട് പോലീസിന്‍റെ പിടിയില്‍  MDMA  m d m a seized  youth under arrest  Pandikkad police  എം ഡി എം എ  മയക്കുമരുന്ന്  മലപ്പുറം
മുഹമ്മദ് ജുനൈജ്

മാരക മയക്കുമരുന്നിനത്തില്‍പ്പെട്ട മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (എം.ഡി.എം.എ) ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയും ജില്ലയില്‍ വില്‍പ്പന നടത്തുകയും ഉപയോഗിക്കുകയും ചെയ്‌തുവരുന്നവരെകുറിച്ച് മലപ്പുറം ജില്ല പൊലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാണ്ടിക്കാട് സി.ഐ റഫീഖും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു.

പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ് കുമാര്‍, സി.ഐ റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ സെബാസ്റ്റ്യന്‍ രാജേഷ്, എസ്.സി.പി.ഒ മാരായ ഗോപാലകൃഷ്‌ണന്‍, ഷൈലേഷ് ജോണ്‍ ഷാന്‍റി, സി.പി.ഒമാരായ രജീഷ്, അരുണ്‍ എന്നിവരും പെരിന്തല്‍മണ്ണ ഡാന്‍സാഫ് ടീമും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.