ETV Bharat / crime

ആഡംബര ജീവിതത്തിനായി വ്യാപാര സ്ഥാപനം കുത്തി തുറന്ന് മോഷണം; യുവാക്കള്‍ അറസ്റ്റില്‍ - local news

യുവാക്കള്‍ മോഷണം നടത്തിയത് ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്തുന്നതിന്. പിടിക്കപ്പെട്ടത് സി.സി.ടി.വിയിൽ മുഖം പതിഞ്ഞതോടെ

idukki  robbery  theft  youth arrested  police  crime news  idukki udumbanchola  ഉടുമ്പന്‍ചോല  മോഷണം  യുവാക്കള്‍ അറസ്റ്റില്‍  local news  crime
Robbery at idukki
author img

By

Published : Feb 15, 2023, 9:54 AM IST

ഇടുക്കി: ആഡംബര ജീവിതത്തിനായി വ്യാപാര സ്ഥാപനം കുത്തി തുറന്ന് പണം മോഷ്‌ടിച്ച യുവാക്കള്‍ അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്‍ചോലയിലെ സ്‌പെയര്‍പാര്‍ട്‌സ് കടയാണ് നാലംഗ സംഘം കുത്തി തുറന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഉടുമ്പന്‍ചോല സ്വദേശികളായ സൂര്യ, ഗോകുല്‍ കൃഷ്‌ണന്‍, അങ്കാളീശ്വരന്‍, അരുണ്‍കുമാര്‍ എന്നിവർ അറസ്റ്റിലായത്.

കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം. ടൗണില്‍ പ്രവര്‍ത്തിക്കുന്ന സെന്‍റ് മേരീസ് സ്‌പെയര്‍പാര്‍ട്‌സ് സ്ഥാപനത്തിന്‍റെ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ പ്രതികള്‍ മേശയില്‍ സൂക്ഷിച്ചിരുന്ന 5000ത്തിലധികം രൂപ അപഹരിക്കുകയായിരുന്നു.

ആര്‍ഭാട ജീവിതത്തിന് പണം കണ്ടെത്തുന്നതിനായാണ് യുവാക്കള്‍ മോഷണം നടത്തിയത്. പ്രതികളുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്‌ധരും എത്തി തെളിവുകള്‍ ശേഖരിച്ചു അന്വേഷണം അന്ന് തന്നെ ആരംഭിച്ചിരുന്നു. പ്രതികളെ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.