ETV Bharat / crime

ജമ്മുകശ്‌മീരിൽ ആദ്യത്തെ 'പെർഫ്യൂം ഐഇഡി'; പിടികൂടിയത് ഇരട്ട സ്‌ഫോടനത്തിൽ പങ്കാളിയെന്ന് കരുതുന്ന തീവ്രവാദിയിൽ നിന്ന് - ദേശീയ വാർത്തകൾ

ലഷ്‌കർ ഇ തൊയ്‌ബ ഭീകരൻ ഖാസിമിന്‍റെ സംഘത്തിലുള്ള തീവ്രവാദിയായ ആരിഫിൽ നിന്നാണ് പെർഫ്യൂം ഐഇഡി പിടികൂടിയത്

First Perfume IED  Perfume IED  Perfume IED kashmir  national news  malayalam news  twin blasts in Narwal area of Jammu  arrested militant  ലഷ്‌കർ ഇ തൊയ്‌ബ  പെർഫ്യൂം ഐഇഡി  ജമ്മുകാശ്‌മീരിൽ ആദ്യത്തെ പെർഫ്യൂം ഐഇഡി  ഇരട്ട സ്‌ഫോടനത്തിൽ പങ്കാളി  തീവ്രവാദി  ലഷ്‌കർ ഇ തൊയ്‌ബ ഭീകരൻ  ജമ്മുകാശ്‌മീർ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ
ജമ്മുകാശ്‌മീരിൽ ആദ്യത്തെ 'പെർഫ്യൂം ഐഇഡി'
author img

By

Published : Feb 3, 2023, 12:37 AM IST

ശ്രീനഗർ: ജമ്മുകശ്‌മീരിൽ ആദ്യത്തെ 'പെർഫ്യൂം ഐഇഡി' കണ്ടെടുത്തു. ജനുവരി 21 ന് ജമ്മുവിലെ നർവാൾ മേഖലയിൽ നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ ഉൾപ്പെട്ടയാളാണെന്ന് കരുതപ്പെടുന്ന തീവ്രവാദിയിൽ നിന്നാണ് ഐഇഡി കണ്ടെടുത്തത്. കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ആരിഫിനെ അറസ്‌റ്റ് ചെയ്‌തതായി ജമ്മുകാശ്‌മീർ ഡിജിപി ദിൽബഗ് സിങ് പറഞ്ഞു.

ആരെങ്കിലും അമർത്താനോ തുറക്കാനോ ശ്രമിച്ചാൽ പൊട്ടിത്തെറിക്കുന്നതാണ് പെർഫ്യൂം ഐഇഡി. മൂന്ന് ഐഇഡികളാണ് ആരിഫിന്‍റെ കയ്യിലുണ്ടായിരുന്നത്. ഇതിൽ രണ്ടെണ്ണമാണ് മർവാൾ മേഖലയിൽ ഉപയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു.

പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്‌കർ ഇ തൊയ്‌ബ ഭീകരൻ ഖാസിമിന്‍റെ സ്വാധീനത്തിലാണ് ഇയാൾ പ്രവർത്തിക്കുന്നത്. പ്രദേശത്ത് അടുത്തിടെ നടന്ന തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉത്തരവാദി ഇയാളാണെന്നും ഡിജിപി പറഞ്ഞു. ജനുവരി 21നാണ് 20 മിനിറ്റ് ഇടവേളയിൽ രണ്ട് സ്‌ഫോടനങ്ങൾ നർവാളിൽ നടന്നത്.

ആദ്യ സ്‌ഫോടനത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ജമ്മുകാശ്‌മീരിനെ പാകിസ്‌താൻ ലക്ഷ്യമിടുന്നതായും ജനങ്ങൾക്കിടയിൽ വർഗീയ വിഭജനം സൃഷ്‌ടിക്കാൻ ശ്രമിക്കുന്നതായും പൊലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.