ETV Bharat / crime

വെളിച്ചെണ്ണയിൽ അയഡിനും കടലയെണ്ണയും; മില്ലുടമയ്ക്ക് പിഴ - വെളിച്ചെണ്ണ

അയഡിനും കടലയെണ്ണയും ചേർന്ന വെളിച്ചെണ്ണ വിറ്റതിന് കാഞ്ഞിരപ്പള്ളി കെഡിസൺ എക്സ്പെല്ലേഴ്‌സ് ഓയിൽ മിൽ ഉടമ കെഎസ് എബ്രഹാമിൽ നിന്ന് പിഴ ഈടാക്കാനാണ് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്.

അയഡിൻ കലർന്ന വെളിച്ചെണ്ണ മില്ലുടമയ്ക്ക് പിഴ  coconut oil contains Iodine and peanut oil  Kottayam  Iodine and peanut oil  kanjirapally  kottayam local news  substandard coconut oil  adulteration in coconut  വെളിച്ചെണ്ണയിൽ അയഡിനും കടലയെണ്ണയും  മില്ലുടമയ്ക്ക് പിഴ  കോട്ടയം  വെളിച്ചെണ്ണ  ഭരണങ്ങാനം
വെളിച്ചെണ്ണയിൽ അയഡിനും കടലയെണ്ണയും; മില്ലുടമയ്ക്ക് പിഴ
author img

By

Published : Nov 12, 2022, 9:36 AM IST

കോട്ടയം: അയഡിനും കടലയെണ്ണയും ചേർന്ന വെളിച്ചെണ്ണ വിൽപന നടത്തിയ മില്ലുടമയ്ക്ക് പിഴ. പാലാ ഭരണങ്ങാനം കുരുവിനാക്കുന്നേൽ ഹെർബൽ പ്രോഡക്‌ട് ഉടമ കെ.കെ കുര്യന്‍റെ പരാതിയിൽ കോട്ടയം ജില്ല ഉപഭോക്തൃതർക്ക പരിഹാര കമ്മിഷനാണ് പിഴ വിധിച്ചത്. കാഞ്ഞിരപ്പള്ളി കെഡിസൺ എക്സ്പെല്ലേഴ്‌സ് ഓയിൽ മിൽ ഉടമ കെ.എസ് എബ്രഹാമിനോട് വെളിച്ചെണ്ണയുടെ വിലയും നഷ്‌ടപരിഹാര തുകയും നൽകാൻ ഉപഭോക്തൃതർക്കപരിഹാര കമ്മിഷൻ ഉത്തരവിട്ടു.

ഹെർബൽ ഉത്‌പന്നങ്ങൾ നിർമിക്കുന്നതിനായി കെകെ കുര്യൻ 2019ൽ കെഡിസൺ എക്സ്പെല്ലേഴ്‌സിൽ നിന്ന് 120 കിലോ വെളിച്ചെണ്ണ 18,900 രൂപയ്ക്കു വാങ്ങിയിരുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച് തുടങ്ങിയപ്പോൾ എണ്ണയിൽ നിന്നു കുമിളകൾ പൊട്ടുകയും തിളച്ചു തൂകുകയും ചെയ്‌തു. തുടർന്ന് വെളിച്ചെണ്ണ തിരുവനന്തപുരത്തുള്ള ശ്രീ മുരുകാ ഫാർമസ്യുട്ടിക്കൽസിൽ പരിശോധിച്ചപ്പോൾ എണ്ണയിൽ അയഡിന്‍റെ അളവ് കൂടുതലാണെന്നും എണ്ണയ്ക്ക് കടലയെണ്ണയുടെ ഗന്ധമാണെന്നും കണ്ടെത്തി.

മായം ചേർത്തതും ഗുണനിലവാരമില്ലാത്തതുമായ വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണയാണെന്ന വ്യാജേന വിൽപന നടത്തിയ കെഡിസൺ എക്സ്പെല്ലേഴ്‌സിന്‍റെ പ്രവൃത്തി ഉപഭോക്തൃ സംരക്ഷണ നിയമത്തിന്‍റെ ലംഘനമാണെന്നു ഉപഭോക്തൃ കോടതി കണ്ടെത്തി. 120 കിലോ വെളിച്ചെണ്ണയുടെ വിലയായ 18,900 രൂപയും ഒമ്പതു ശതമാനം പലിശസഹിതം നഷ്‌ടപരിഹാരമായി 10,000 രൂപയും കോടതി ചെലവിനായി 3,000 രൂപയും പരാതിക്കാരന് കെഡിസൺ എക്സ്പെല്ലേഴ്‌സ് ഉടമ നൽകാനാണ് വിധി. അഡ്വ. വി.എസ്. മനുലാൽ, അഡ്വ. ആർ. ബിന്ദു, കെ.എം. ആന്‍റോ എന്നിവരടങ്ങിയ കോട്ടയം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനാണ് പരാതി പരിഗണിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.