ETV Bharat / crime

കുഞ്ഞ് ഉറങ്ങിയില്ല, പിഞ്ചുകുഞ്ഞിന്‍റെ കർണപടം അടിച്ചുപൊട്ടിച്ച ആയ അറസ്റ്റില്‍ - lady attacked baby in eranakulam

സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മർദന വിവരം വീട്ടുകാർ അറിഞ്ഞത്. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

ernakulam care taker women attacked baby  women arrested for attack baby  lady attacked baby in eranakulam  എറണാകുളത്ത് ആയയുടെ മര്‍ദനത്തില്‍ കുഞ്ഞിന്‍റെ കർണ്ണപുടം തകര്‍ന്നു
കുഞ്ഞ് ഉറങ്ങിയില്ല, അടിച്ച് കർണ്ണപുടം തകര്‍ന്നു ; ആയ പൊലീസ് പിടിയില്‍
author img

By

Published : May 27, 2022, 6:15 PM IST

Updated : May 27, 2022, 8:22 PM IST

എറണാകുളം: പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദിച്ച ആയയെ പൊലീസ് അറസ്റ്റു ചെയ്‌തു. പിറവം സ്വദേശി സാലി മാത്യുവിനെയാണ് (48) ചോറ്റാനിക്കര പൊലീസ് അറസ്റ്റു ചെയ്‌തത്. എരുവേലി സ്വദേശിയായ ഡോക്‌ടറുടെ കുഞ്ഞിനെയാണ് സാലി ഉപദ്രവിച്ചത്. കുട്ടി ഉറങ്ങാത്തതില്‍ പ്രകോപിതയായി സാലി കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നു.

മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍

മര്‍ദനത്തില്‍ കുട്ടിയുടെ ചെവിയിൽ നിന്ന് രക്തം വന്നതിനെ തുടർന്ന് ചികിത്സ തേടിയിരുന്നു. കുട്ടിയുടെ കർണപടത്തിൽ പരിക്കേറ്റിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് മർദനം നടന്ന കാര്യം വീട്ടുകാർ അറിഞ്ഞത്. ഇതേ തുടർന്ന് സാലിയെ ജോലിയിൽ നിന്ന് പിരിച്ച് വിടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

മെയ് 21നാണ് സംഭവം. അറസ്റ്റു ചെയ്‌ത സാലി മാത്യുവിനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.

Last Updated : May 27, 2022, 8:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.