ഭുവനേശ്വര്‍ : ഒഡിഷയിലെ മയൂര്‍ഭഞ്ചില്‍ വയോധികനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. സർജാമാദിഹി സ്വദേശിയായ തുംഗുരു സിങ്ങാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം.
തുംഗുവിന്‍റെ ഭാര്യ ഗുരുബാരി സിങ്ങും കുടുംബാംഗങ്ങളും ഫുട്‌ബോള്‍ മത്സരം കാണാന്‍ പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് വീട്ടുമുറ്റത്ത് മൃതദേഹം കണ്ടത്. ശരീരത്തില്‍ നിന്ന് തല വേര്‍പെട്ട നിലയിലായിരുന്നു.
ഖുന്ത പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മന്ത്രവാദമാണ് കൊലയ്‌ക്ക് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.