ETV Bharat / crime

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ച സംഭവം, ഒളിവില്‍ പോയ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ - യൂത്ത് കോൺഗ്രസ്

വ്യാഴാഴ്‌ചയാണ് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരായ മനുകുമാറിനും ആന്‍റോ ആന്‍റണിക്കും പരിക്കേറ്റത്.

ഒളിവില്‍ പോയ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍  യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദിച്ചു  സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍  കോട്ടയത്ത് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍  Kl ktm attack ypurh Congress leders  cpm leaders arrested in kottyam  kottaym news  kottayam news updates  kottayam latest news  latest news in kottayam  kerala news  യൂത്ത് കോൺഗ്രസ്  cpm leaders arrested in kottayam
മര്‍ദനക്കേസില്‍ അറസ്റ്റിലായ സിപിഎം പ്രവര്‍ത്തകര്‍
author img

By

Published : Aug 17, 2022, 3:17 PM IST

കോട്ടയം: തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ ഒളിവില്‍ പോയ പ്രാദേശിക സിപിഎം നേതാക്കൾ അറസ്റ്റിൽ. സി.പി.എം വാര്‍ഡ് മെമ്പറായ ബൈജു വിജയന്‍, പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്‌ച(11.08.2022) യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മനുകുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്‍റോ ആന്‍റണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.

സിപിഎം ശക്തികേന്ദ്രമായ മണികണ്‌ഠ വയലിൽ യൂത്ത് കോൺഗ്രസ് യൂണിറ്റ് ആരംഭിച്ചതാണ് ആക്രമണത്തിന് കാരണമായത്. ബൈജുവിന്‍റെ നേതൃത്വത്തിലെത്തിയ സംഘം കമ്പി വടിക്കൊണ്ട് അടിച്ച് ഇരുവരെയും പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.

കൊലപാതക ശ്രമം നടത്തിയിട്ടും പ്രതികള്‍ക്കെതിരെ ഭവനഭേദനത്തിന് മാത്രമാണ് കേസെടുത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഇതിന് മുമ്പും തന്നെ കൊല്ലാന്‍ സിപിഎം പ്രാദേശിക നേതാക്കള്‍ ശ്രമിച്ചിരുന്നെന്ന് മനുകുമാര്‍ പറഞ്ഞു. കേസിൽ നേരത്തെ അറസ്റ്റിലായ രണ്ടാം പ്രതി മജു നിലവിൽ റിമാൻഡിലാണ്.

also read: യൂത്ത് കോണ്‍ഗ്രസുകാരെ വീടുകയറി മര്‍ദിച്ചു; സി.പി.എം വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.