ETV Bharat / crime

യുവതിക്ക് നേരെ ലൈംഗിക അതിക്രമം, നടുറോഡില്‍ ക്രൂര മര്‍ദനവും ; കോളജ് പ്രൊഫസര്‍ അറസ്റ്റില്‍ - sexual harassment case in Chennai

നടുറോഡില്‍ യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കിയ കോളജ് പ്രൊഫസര്‍ അറസ്റ്റില്‍. സ്‌കൂട്ടറിലെത്തിയ യുവതിയെ ഇടിച്ചിട്ടാണ് ഇയാള്‍ ആക്രമണത്തിനിരയാക്കിയത്

ലൈംഗിക അതിക്രമം  നടുറോഡില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം  കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍  നടുറോഡില്‍ യുവതിയെ ക്രൂര മര്‍ദനത്തിനിരയാക്കി  ചെന്നൈ വാര്‍ത്തകള്‍  national news updates  sexual harassment  sexual harassment case in Chennai  Chennai news updates
യുവതിക്ക് നേരെ ലൈംഗിക അതിക്രമം; നടുറോഡില്‍ ക്രൂര മര്‍ദനം; കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍
author img

By

Published : Nov 11, 2022, 11:02 PM IST

Updated : Nov 11, 2022, 11:09 PM IST

ചെന്നൈ : സ്‌കൂട്ടര്‍ യാത്രികയ്ക്ക് നേരെ ലൈംഗിക അതിക്രമം. എഞ്ചിനീയറിംഗ് കോളജ് അസിസ്റ്റന്‍റ് പ്രൊഫസര്‍ അറസ്റ്റില്‍. തമിഴ്‌ചെല്‍വന്‍ എന്ന ഏലിയാസ് ശരവണനാണ് ഇന്നലെ അറസ്റ്റിലായത്.

വേളാച്ചേരി സ്വദേശിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്‌പദമായ സംഭവം. ബൈക്കിലെത്തിയ ഇയാള്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിയെ പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. രാംനഗറില്‍ വച്ചാണ് ഇയാള്‍ യുവതിയെ മര്‍ദനത്തിനിരയാക്കിയത്.

യുവതിക്ക് നേരെ ലൈംഗിക അതിക്രമം, നടുറോഡില്‍ ക്രൂര മര്‍ദനവും ; കോളജ് പ്രൊഫസര്‍ അറസ്റ്റില്‍

ബൈക്കിലെത്തിയ ഇയാള്‍ യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിട്ടു. ഇതോടെ റോഡിലേക്ക് യുവതി തെറിച്ച് വീണു. സ്‌കൂട്ടര്‍ മറിഞ്ഞതോടെ ഇയാള്‍ അടുത്തെത്തി വാഹനം നിവര്‍ത്തി വയ്ക്കാന്‍ ശ്രമിക്കുകയും യുവതിയുടെ വസ്‌ത്രത്തിലെ ചെളി നീക്കം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ യുവതി ഇയാളെ തള്ളി നീക്കി. ഇതോടെ രോഷാകുലനായ ഇയാള്‍ യുവതിയെ ആക്രമിക്കുകയും അടുത്തുള്ള ഇരുമ്പ് ഗേറ്റില്‍ തലയിടിപ്പിക്കുകയും ചെയ്‌തു. സംഭവത്തെ തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെട്ടു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അസിസ്റ്റന്‍റ് കമ്മിഷണർ ഫ്രാങ്ക്ലിൻ റൂബന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവ സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മുമ്പും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്‌തിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

Last Updated : Nov 11, 2022, 11:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.