ETV Bharat / crime

ചേർത്തലയിൽ നിന്നും തട്ടിയെടുത്ത കാർ പൊലീസ് കണ്ടെത്തി - അങ്കമാലി പൊലീസ്

ശനിയാഴ്‌ച ഉച്ചയ്‌ക്ക് 11 മണിയോടെ ചേർത്തല ദേവീ ഷേത്രത്തിന് മുന്നിൽ നിന്ന് ടാക്‌സിയിൽ കയറിയ പ്രതി ഡ്രൈവറിൽ നിന്ന് കാർ തട്ടിയെടുക്കുകയായിരുന്നു.

തട്ടിയെടുത്ത കാർ പൊലീസ് കണ്ടെത്തി  car stolen from Cherthala  ചേർത്തല  അങ്കമാലി പൊലീസ്  മാരാരിക്കുളം പൊലീസ്
ചേർത്തലയിൽ നിന്നും തട്ടിയെടുത്ത കാർ പൊലീസ് കണ്ടെത്തി
author img

By

Published : Mar 6, 2021, 9:26 PM IST

ആലപ്പുഴ: ചേർത്തലയിൽ നിന്നും ഡ്രൈവറെ കബളിപ്പിച്ച് തട്ടിയെടുത്ത ടാക്‌സി കാർ അങ്കമാലി പൊലീസ് കണ്ടെത്തി. വാഹനം തട്ടിയെടുത്ത ഷിയാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്‌ച ഉച്ചയ്‌ക്ക് 11 മണിയോടെ ചേർത്തല ദേവീ ഷേത്രത്തിന് മുന്നിൽ നിന്ന് ടാക്‌സിയിൽ കയറിയ ഇയാൾ ഡ്രൈവറിൽ നിന്ന് കാർ തട്ടിയെടുക്കുകയായിരുന്നു. യാത്രാമധ്യേ തിരുവിഴയിൽ വെച്ച് ഡ്രൈവർ ഓങ്കാരേശ്വരം സ്വദേശി സുജിത്തിനെ വെള്ളം വാങ്ങിക്കാൻ പറഞ്ഞുവിട്ടതിനു ശേഷം ഇയാൾ കാറുമായി കടന്നുകളയുകയായിരുന്നു. തുടർന്ന് സുജിത്ത് മാരാരിക്കുളം പൊലീസിൽ പരാതി നൽകുകയായിരുന്നു.

മാരാരിക്കുളം പൊലീസ് വിവരം നൽകിയതിന്‍റെ അടിസ്ഥാനത്തിൽ അങ്കമാലിയിൽ വച്ച് കാർ കണ്ടെത്തി. പ്രതിയെ അങ്കമാലി പൊലീസ് മാരാരിക്കുളം പൊലീസിന് കൈമാറി. പിടിയിലായ ഷിയാസിന് അന്തർ സംസ്ഥാന വാഹനമോഷണ സംഘവുമായി ബന്ധമുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.