ETV Bharat / crime

തിരൂരങ്ങാടി പിഎസ്എംഒ കോളജിന് സമീപം റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി - ലഹരിമരുന്ന് കേസ്

കോളജ് ക്യാമ്പസിനോട് ചേർന്നുള്ള റോഡരികിൽ നിന്ന് മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്

തിരൂരങ്ങാടി പിഎസ്എംഒ കോളജ്  കഞ്ചാവ് ചെടി കണ്ടെത്തി  Tirurangadi psmo college  cannabis plants malappuram  parappanangadi excise  പരപ്പനങ്ങാടി എക്‌സൈസ്  കഞ്ചാവ് കേസ്  ലഹരിമരുന്ന് കേസ്  narcotic crimes kerala
തിരൂരങ്ങാടി പിഎസ്എംഒ കോളജിന് സമീപം റോഡരികില്‍ കഞ്ചാവ് ചെടി കണ്ടെത്തി
author img

By

Published : May 28, 2021, 8:03 PM IST

മലപ്പുറം: തിരൂരങ്ങാടി പിഎസ്എംഒ കോളജിന് സമീപം റോഡരികില്‍ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോളജ് ക്യാമ്പസിനോട് ചേർന്നുള്ള റോഡരികിൽ നിന്ന് മൂന്ന് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

Also Read:ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ലീഗ് പ്രതിഷേധം

ഈ പ്രദേശം കേന്ദ്രീകരിച്ച് മുന്‍ കാലങ്ങളില്‍ ലഹരി മാഫിയകള്‍ സജീവമായിരുന്നുവെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും എക്‌സൈസ് വ്യക്തമാക്കി. കഞ്ചാവ് ചെടികൾ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പ്രിവന്‍റീവ് ഓഫിസര്‍ ടി പ്രജോഷ് കുമാർ പരിശോധനയ്‌ക്ക് നേതൃത്വം നൽകി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.