ETV Bharat / crime

കുൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് ബാങ്ക് മാനേജർ മരിച്ചു - ഭീകരാക്രമണം ബാങ്ക് മാനേജർക്ക് വെടിയേറ്റു

രാജസ്ഥാൻ സ്വദേശിയായ വിജയ് കുമാറിനെ വ്യാഴാഴ്‌ച (02.06.2022) രാവിലെ കുൽഗാമിലെ അറേ മേഖലയിൽ വെച്ച് തീവ്രവാദികൾ വെടിവെച്ച് കൊല്ലുകയായിരുന്നു

Bank Manager From Rajasthan Shot Dead In Kulgam  Bank Manager Shot Dead In Kulgam  terrorist attack in kulgam  കുൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് ബാങ്ക് മാനേജർ മരിച്ചു  കുൽഗാമിൽ ഭീകരാക്രമണം ബാങ്ക് മാനേജർ കൊല്ലപ്പെട്ടു  കുൽഗാമിൽ രാജസ്ഥാൻ സ്വദേശി വെടിയേറ്റ് മരിച്ചു  തെക്കൻ കശ്‌മീരിൽ ബാങ്ക് മാനേജർ വെടിയേറ്റ് മരിച്ചു  ഭീകരാക്രമണം ബാങ്ക് മാനേജർക്ക് വെടിയേറ്റു  ഭീകരാക്രമണം ബാങ്ക് മാനേജറെ വെടിവെച്ച് കൊന്നു
കുൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് ബാങ്ക് മാനേജർ മരിച്ചു
author img

By

Published : Jun 2, 2022, 12:45 PM IST

Updated : Jun 2, 2022, 4:24 PM IST

ശ്രീനഗർ: തെക്കൻ കശ്‌മീരിലെ കുൽഗാം ജില്ലയിൽ ബാങ്ക് മാനേജരെ തീവ്രവാദികൾ വെടിവച്ചു കൊന്നു. രാജസ്ഥാൻ സ്വദേശിയായ വിജയ് കുമാറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്‌ച (02.06.2022) രാവിലെ കുൽഗാമിലെ അറേ മേഖലയിൽ വെച്ചാണ് തീവ്രവാദികൾ വിജയ്ക്ക് നേരെ വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു.

കുൽഗാമിൽ തീവ്രവാദികളുടെ വെടിയേറ്റ് ബാങ്ക് മാനേജർ മരിച്ചു

എലാക്വി ദേഹതി ബാങ്ക് മാനേജറായി ജോലി ചെയ്‌തു വരികയായിരുന്നു വിജയ് കുമാർ. വെടിയേറ്റ വിജയ് കുമാറിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമികളെ പിടികൂടാൻ ആക്രമണം നടന്ന പ്രദേശം മുഴുവൻ സുരക്ഷ ഉദ്യോഗസ്ഥർ വളഞ്ഞു. അക്രമികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

  • #WATCH | J&K: Terrorist fires at bank manager at Ellaqie Dehati Bank at Areh Mohanpora in Kulgam district.

    The bank manager later succumbed to his injuries.

    (CCTV visuals) pic.twitter.com/uIxVS29KVI

    — ANI (@ANI) June 2, 2022 " class="align-text-top noRightClick twitterSection" data=" ">

മെയ് 1 ന് ശേഷം താഴ്‌വരയിൽ നടക്കുന്ന എട്ടാമത്തെ കൊലപാതകവും മൂന്നാമത്തെ മുസ്ലിം ഇതര സർക്കാർ ജീവനക്കാരന്‍റെ കൊലപാതകവുമാണ് ഇത്. മെയ് 31ന് ജമ്മുവിലെ സാംബ ജില്ലയിൽ നിന്നുള്ള ഹിന്ദു വനിതാ അധ്യാപികയായ രജനി ബാലയെ കുൽഗാമിൽ ഗോപാൽപോറയിലെ സർക്കാർ സ്‌കൂളിൽ വെച്ച് തീവ്രവാദികൾ വെടിവച്ചു കൊന്നു. മെയ് 12ന് ബുദ്ഗാം ജില്ലയിലെ ചദൂര തഹസിലിൽ തഹസിൽദാറുടെ ഓഫീസിനുള്ളിൽ ഗുമസ്‌തനായ രാഹുൽ ഭട്ട് വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

മെയ് 1 മുതൽ കശ്‌മീരിൽ ലക്ഷ്യമിട്ട എട്ട് കൊലപാതകങ്ങളിൽ മൂന്ന് പേർ ഡ്യൂട്ടിക്ക് പുറത്തുള്ള പൊലീസുകാരും അഞ്ച് സാധാരണക്കാരുമാണ്. വിജയ് കുമാറിന്‍റെ കൊലപാതകത്തെ തുടർന്ന് പല രാഷ്‌ട്രീയ പാർട്ടി നേതാക്കളും അനുശോചനം അറിയിച്ചു. വിജയ് കുമാറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിൽ വളരെ ഖേദമുണ്ട്. ഇത്തരത്തിൽ കുടുംബങ്ങളെ നശിപ്പിക്കുന്നത് ഹൃദയഭേദകമാണെന്ന് എൻസി വൈസ് പ്രസിഡന്‍റ് ഒമർ അബ്‌ദുള്ള ട്വീറ്റ് ചെയ്‌തു.

കശ്‌മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾക്ക് സാക്ഷിയാകുന്നത് വേദനാജനകമാണെന്ന് അപ്‌നി പാർട്ടി നേതാവ് അൽതാഫ് ബുഖാരി പറഞ്ഞു. പീപ്പിൾസ് കോൺഫറൻസ് ചെയർമാൻ സജാദ് ലോൺ കൊലപാതകത്തെ ഹീനമായ പ്രവൃത്തിയാണെന്ന് വിശേഷിപ്പിച്ചു. ഇത്തരമൊരു ഹീനമായ പ്രവൃത്തിയെ അപലപിക്കാൻ തനിക്ക് വാക്കുകൾ ഇല്ലെന്നും പറഞ്ഞു. കൊലപാതകം ഗൗരവമുള്ളതും ആശങ്കയുളവാക്കുന്നതുമാണെന്ന് ബിജെപിയുടെ ജെ-കെ വക്താവ് അൽത്താഫ് താക്കൂർ പറഞ്ഞു.

Also read: ഷോപിയാനില്‍ അജ്ഞാത സംഘം യുവാവിന് നേരെ വെടിയുതിര്‍ത്തു

Last Updated : Jun 2, 2022, 4:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.