കണ്ണൂര്‍: റസ്റ്റോറന്‍റിലെ ശുചിമുറിയില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഡോക്‌ടര്‍ക്ക് നേരെ ആക്രമണം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കാസര്‍കോട് ബന്തടുക്ക പി.എച്ച്.സിയിലെ മെഡിക്കൽ ഓഫിസർ ഡോ.സുബ്ബരയാണ് ആക്രമണത്തിനിരയായത്. കണ്ണൂർ പിലാത്തറയിലാണ് സംഭവം.
പരിയാരം ചുമടുതാങ്ങിയിലെ കെ.സി മുഹമ്മദ് മൊയ്തീൻ, സഹോദരി സമീന, സെക്യൂരിറ്റി ജീവനക്കാരൻ ചെറുകുന്നിലെ ടി.ദാസൻ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്‌ച (15.05.22) രാവിലെ 10 മണിയ്ക്കാണ് സംഭവം. മെഡിക്കൽ ഓഫിസർ ഡോ.സുബ്ബരയടക്കം 31 പേര്‍ കെ.എസ്.ടി.പി റോഡിലുള്ള കെ.സി റസ്റ്റോറന്‍റില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഡോക്ടര്‍ സുബരായ ശുചിമുറിയിൽ പോയപ്പോഴാണ് അതിനകത്ത് ഭക്ഷണ സാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചതായി കണ്ടത്.
തുടര്‍ന്ന് ഇതിന്‍റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയപ്പോള്‍ റസ്റ്റോറന്‍റ് ഉടമയും സഹോദരിയും സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. തുടർന്ന് ഡോക്ടറുടെ മൊബൈൽ ഫോൺ പിടിച്ചു വാങ്ങുകയും സംഘത്തെ തടയുകയും ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടറക്കമുള്ള സംഘം പൊലീസില്‍ വിരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ പരിയാരം പൊലീസ് ഇൻസ്പെക്ടർ കെ.വി ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്‌തു.