ആലപ്പുഴ : ആലപ്പുഴയിൽ ഗാർഹിക പീഡനത്തിനിരയായി പൊലീസ് ക്വാട്ടേഴ്‌സിൽ ഭാര്യയും മക്കളും ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ റെനീസിന്‍റെ പെൺ സുഹൃത്ത് ഷഹാന റിമാന്‍ഡില്‍. രണ്ട് മക്കളെ കൊലപ്പെടുത്തി റെനീസിന്‍റെ ഭാര്യ നജ്‌ല ജീവനൊടുക്കിയ കേസിൽ ആത്മഹത്യാപ്രേരണ കുറ്റമാണ് ഷഹാനയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന സമ്മർദം ചെലുത്തിയിരുന്നുവെന്നും നജ്‌ലയും മക്കളും ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ആരോപിച്ച് യുവതിയുടെ കുടുംബം ഇവര്‍ക്കെതിരെ നേരത്തേ രംഗത്തുവന്നിരുന്നു.
Also Read പൊലീസ് ക്വാട്ടേഴ്‌സിലെ കൂട്ടമരണം: റെനീസിന്‍റെ പെണ്‍സുഹൃത്ത് അറസ്റ്റിൽ
6 മാസം മുമ്പ് ഫ്ളാറ്റിലെത്തി നജ്‌ലയെ ഭീഷണിപ്പെടുത്തിയെന്നും, ആത്മഹത്യ ചെയ്‌ത ദിവസവും ഷഹാന ക്വാട്ടേഴ്‌സില്‍ എത്തി നജ്‌ലയുമായി വഴക്കിട്ടുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് യുവതിയെ കേസിൽ പ്രതിചേർത്തത്. ഉച്ചയ്ക്ക് ശേഷം 2 മണിയോടെ ഷഹാനയെ അന്വേഷണ സംഘം പൊലീസ് ക്വാട്ടേഴ്‌സിൽ എത്തിച്ച് തെളിവെടുത്തു.