ETV Bharat / crime

സഹോദരനെ മർദിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; രക്ഷപ്പെടാന്‍ സ്‌കൂൾ കെട്ടിടത്തില്‍ നിന്ന് എടുത്തുചാടി, ഗുരുതര പരിക്ക് - minor girl suffered critical injuries after jumping off the roof of a school building

പീഡിപ്പിക്കാന്‍ ശ്രമിച്ചത് അഞ്ചംഗ സംഘം ; സ്‌കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയ പെണ്‍കുട്ടിക്ക് ഗുരുതര പരിക്ക്

ഒഡീഷയിൽ പീഡനശ്രമം  ഒഡീഷയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേർ പിടിയിൽ  അഞ്ചംഗ സംഘം പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി പെൺകുട്ടി  സഹോദരനെ മർദിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം  a minor girl jumps off roof to escape gang rape  minor girl suffered critical injuries after jumping off the roof of a school building  gang rape in odisha
സഹോദരനെ മർദിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; സ്‌കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി പെൺകുട്ടി
author img

By

Published : Jul 19, 2022, 8:01 AM IST

ജജ്‌പൂർ(ഒഡിഷ) : പീഡനശ്രമം എതിർക്കുന്നതിനിടെ രക്ഷപ്പെടാന്‍ സ്‌കൂൾ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി പ്രായപൂർത്തിയാകാത്ത പെൺകുട്ടി. ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കലിംഗ നഗറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. ഞായറാഴ്‌ച രാത്രിയിലായിരുന്നു നടുക്കുന്ന സംഭവം.

പെൺകുട്ടി സഹോദരനൊപ്പം സുകിന്ദ ക്രോമൈറ്റ് താഴ്‌വരയിലുള്ള, മറ്റൊരു സഹോദരിയുടെ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. യാത്രക്കിടെ മഴ പെയ്‌തപ്പോൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്ന അഞ്ചംഗ സംഘം പെൺകുട്ടിയോടും സഹോദരനോടും അടുത്ത് ഒരു സ്‌കൂൾ ഉള്ളതായും മഴ മാറുന്നതുവരെ അവിടെ അഭയം പ്രാപിക്കാനും നിർദേശിച്ചു. തുടർന്ന് പെൺകുട്ടിയും സഹോദരനും സ്‌കൂളിൽ എത്തി മഴ മാറാൻ കാത്തുനിന്നു.

പിന്നീട് അഞ്ചംഗ സംഘം സ്‌കൂളിൽ എത്തുകയും പെൺകുട്ടിയുടെ സഹോദരനെ മർദിച്ച് അവശനാക്കിയ ശേഷം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ബലാത്സംഗശ്രമം എതിർക്കുന്നതിനിടെ പെൺകുട്ടി സ്‌കൂൾ കെട്ടിടത്തിന്‍റെ മുകളിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് താഴേക്ക് ചാടുകയുമായിരുന്നു. സഹോദരന്‍റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു.

Also read: 10-ാം ക്ലാസുകാരിയെ വീട്ടിലേക്ക് വിളിച്ച് കൂട്ടബലാത്സംഗം ; സുഹൃത്തുക്കളായ 4 കൗമാരക്കാര്‍ പിടിയില്‍

പൊലീസ് സംഭവസ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഹോദരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്ന് കലിംഗ നഗർ പൊലീസ് സ്റ്റേഷനിലെ ഐഐസി പി.ബി റാവത്ത് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.