കണ്ണൂര്‍: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ദോഹയിൽ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് 43,99,840 രൂപ വിലമതിക്കും.
അസിസ്റ്റന്‍റ് കമ്മീഷണർമാരായ ഇ വികാസ്, ടി എം മുഹമ്മദ് ഫൈസ്, സൂപ്രണ്ടുമാരായ കെ പ്രകാശൻ, ശ്രീവിദ്യ സുധീർ എന്നിവർ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.