ETV Bharat / city

ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് ടർപ്പൻടൈൻ മിക്സിംഗ് കമ്പനി - ജപ്പാൻ ബ്ലാക്ക്

തൃശൂര്‍ കൊഴുക്കുള്ളിയിലെ കമ്പനിക്കെതിരെയാണ് ആരോപണം. മാലിന്യം മണ്ണിനടിയിലൂടെ കിണറുകളില്‍ എത്തുന്നതായി പരാതി

ടർപ്പൻടൈൻ മിക്സിംഗ് കമ്പനി
author img

By

Published : Mar 26, 2019, 4:04 PM IST

Updated : Mar 26, 2019, 4:33 PM IST

തൃശൂർ കൊഴുക്കുള്ളിയിലെ അടച്ചുപൂട്ടിയ ടർപ്പൻടൈൻ മിക്സിംഗ് കമ്പനിയിലെ മാലിന്യം പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്നു. കമ്പനി അടച്ചുപൂട്ടിയ സമയത്ത് സ്ഥലത്ത് കുഴിച്ചിട്ട മാലിന്യം മണ്ണിനടിയിലൂടെ സമീപത്തെ കിണറുകളില്‍ എത്തുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പാടകെട്ടിയ കിണർവെള്ളത്തിന് ടർപ്പൻടൈന്‍റെ ഗന്ധവമുണ്ട്. ഈ വെള്ളത്തിൽ കുളിക്കുന്നവർക്ക് അലർജി രോഗങ്ങള്‍ ഉണ്ടാകുന്നതായാണ് പരാതി. കമ്പനി കുഴിച്ചിട്ട മാലിന്യങ്ങൾ നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തിടെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനി അടപ്പിച്ചത്. അനുമതിയില്ലാതെ ബിറ്റുമിൻ ഉരുക്കി ജപ്പാൻ ബ്ലാക്ക് ഉണ്ടാക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

Intro:Body:

INTRO

അടച്ചുപൂട്ടിയെങ്കിലും ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച് തൃശ്ശൂർ കൊഴുക്കുള്ളിയിലെ ടർപ്പൻടൈൻ മിക്സിംഗ് കമ്പനി.  മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ ഇടപെടലിൽ കമ്പനി അടച്ചു പൂട്ടിയപ്പോള്‍ കുഴിച്ചിട്ട മാലിന്യങ്ങളാണ് പ്രദേശവാസികളുടെ കിണറുകള്‍ മലിനമാക്കുന്നത്.

VO

കിണറിൽ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും പഞ്ചായത്തിന്റെ കുടിവെള്ള ടാങ്കറുകളെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് കൊഴുക്കുള്ളിയിലെ  ഏതാനും കുടുംബംങ്ങൾ. മതിയായ അനുമതിയില്ലാതെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ടർപ്പൻടൈൻ മിക്സിംഗ് കമ്പനിയാണ് ഇപ്പോഴും ഇവരുടെ വില്ലനാകുന്നത്. അടുത്തിടെ നാട്ടുകാരുടെ പരാതിയിൽ പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോർഡ് കമ്പനി അടപ്പിച്ചിരുന്നു. ടർപ്പൻടൈൻ മിക്സിങ്ങിന് ലഭിച്ച അനുമതിയുടെ മറവിൽ ബിറ്റുമിൻ ഉരുക്കി ജപ്പാൻ ബ്ലാക്ക് ഉണ്ടാക്കുന്നതുള്‍പ്പടെ ചെയ്തെന്ന് കണ്ടെത്തിയായിരുന്നു നടപടി. എന്നാൽ കമ്പനി അടച്ചുപൂട്ടിയ സമയത്ത് സ്ഥലത്ത് കുഴിച്ചിട്ട മാലിന്യം മണ്ണിനടിയിലൂടെ സമീപത്തെ കിണറുകളിലെത്തുകയാണെന്ന് നാട്ടുകാർ പറയുന്നു.

പാട കെട്ടിയ കിണർ വെള്ളത്തിന് ടർപ്പൻടൈന്‍റെ ഗന്ധവമുണ്ട്. ഈ വെള്ളത്തിൽ കുളിക്കുന്നവർക്ക് അലർജി രോഗങ്ങള്‍ ഉണ്ടാകുന്നതായും പരാതി ഉയരുന്നു.  കമ്പനി കുഴിച്ചിട്ട മാലിന്യങ്ങൾ നീക്കി എന്നെന്നേക്കുമായി സ്ഥാപനം അടച്ചു പൂട്ടണമെന്നാണ് നാട്ടുകാർ ആവശ്യം

Conclusion:
Last Updated : Mar 26, 2019, 4:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.