ETV Bharat / city

ബാരിയര്‍ മാറ്റിയില്ല, പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്; 2 പേര്‍ക്ക് പരിക്ക്

കാർ കടന്നുപോകാൻ ബാരിയർ മാറ്റിയില്ലെന്ന് ആരോപിച്ചുണ്ടായ തര്‍ക്കത്തിലാണ് ജീവനക്കാര്‍ക്ക് പരിക്കേറ്റത്.

Paliyekkara toll plaza  security staffs injured  toll plaza  stabbing incident at toll plaza  ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്  പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്  പാലിയേക്കര ടോള്‍ പ്ലാസ
ബാരിയര്‍ മാറ്റിയില്ല, പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്
author img

By

Published : Jul 9, 2021, 2:22 PM IST

തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രി (08 ജൂലൈ 2021) പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോൾ പ്ലാസയിലെ ജീവനക്കാരായ ടി.ബി.അക്ഷയ്, നിധിൻ ബാബു എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല.

രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കാർ കടന്നുപോകാൻ ബാരിയർ മാറ്റിയില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുമായി അക്രമികൾ വാക്കുതർക്കത്തിലേർപ്പെട്ടത്. തുടര്‍ന്ന് മർദിക്കാൻ ശ്രമിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ചുവെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തിൽ പുതുക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ ജീവനക്കാരില്‍ നിന്ന് പൊലീസ് മൊഴിയെടുക്കും.

ബാരിയര്‍ മാറ്റിയില്ല, പാലിയേക്കര ടോള്‍ പ്ലാസയില്‍ കത്തിക്കുത്ത്

അതേസമയം പ്രതികളുടെ കാർ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. അങ്കമാലി മുക്കന്നൂർ സ്വദേശികളുടേതാണ് കാർ. ടോള്‍ പ്ലാസയിലെ ജിവനക്കാരുമായി പ്രതികൾക്ക് മുൻവൈരാഗ്യമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.