ETV Bharat / city

പാലിയേക്കര ടോള്‍പ്ലാസ അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദേശം - paliyekkara covid cluster

ഇന്ന് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ടോള്‍ പ്ലാസയില്‍ രോഗം ബാധിച്ച ആകെ ജീവനക്കാരുടെ എണ്ണം 20 ആയി. ഈ സാഹചര്യത്തില്‍ പ്ലാസ പ്രവര്‍ത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അടച്ചിടാന്‍ നിര്‍ദേശിച്ചത്.

പാലിയേക്കര ടോള്‍പ്ലാസ  ഡിഎംഒ കെജെ റീന  ടോള്‍ ബൂത്തുകള്‍  ആരോഗ്യവകുപ്പ്  പാലിയേക്കര കൊവിഡ് ക്ലസ്റ്റര്‍  paliyekkara covid cluster  covid paliyekkara toll
പാലിയേക്കര ടോള്‍പ്ലാസ അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം
author img

By

Published : Nov 10, 2020, 4:10 PM IST

തൃശ്ശൂര്‍: പാലിയേക്കര ടോള്‍പ്ലാസയില്‍ 20 ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ടോള്‍പ്ലാസ തല്‍ക്കാലം അടച്ചിടാന്‍ ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. ഡിഎംഒ ഡോ. കെ.ജെ റീനയാണ് ടോള്‍പ്ലാസ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. നിലവിലുള്ള 93 ജീവനക്കാരെ പരിശോധിച്ചപ്പോള്‍ ഇന്ന് മാത്രം 12 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിലുള്ള ജീവനക്കാരെ വെച്ച് പ്ലാസ പ്രവര്‍ത്തിക്കുന്നത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് അടച്ചിടാന്‍ നിര്‍ദേശിച്ചത്.

കൊവിഡ് ബാധിതരില്‍ അഞ്ച് പേര്‍ ടോള്‍ ബൂത്തില്‍ പണം വാങ്ങുന്ന കൗണ്ടറിലെ ജീവനക്കാരാണ്. ഇതോടെ നൂറോളം പേര്‍ നിരീക്ഷണത്തിലേക്ക് മാറേണ്ടി വരുമെന്ന് ആരോഗ്യവിഭാഗം സൂചിപ്പിച്ചു. ഇത് ഗൗരവമേറിയ വിഷയമാണ്. ടോള്‍ ബൂത്തുകളും ടോള്‍പ്ലാസയും അണുവിമുക്തമാക്കിയ ശേഷം സമ്പര്‍ക്കമില്ലാത്ത മറ്റ് ജീവനക്കാരെ കണ്ടെത്തി മാത്രമേ ടോള്‍ പിരിവ് പുനഃരാരംഭിക്കാവൂ എന്നും ജില്ലാ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.