ETV Bharat / city

സഹോദരനെ ജീവനോടെ കുഴിച്ചുമൂടി; അമ്മയും സഹോദരനും അറസ്റ്റില്‍

author img

By

Published : Apr 5, 2022, 12:47 PM IST

മദ്യപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ മര്‍ദ്ദിച്ച് ജീവനോടെ കുഴിമൂടി. കൊലപാതകത്തിന് സഹായിച്ച അമ്മയും അറസ്റ്റില്‍

സഹോദരനെ ജീവനോടെ കുഴിച്ചുമൂടി  അമ്മയും സഹോദരനും അറസ്റ്റില്‍  തൃശ്ശൂര്‍  ബാബു  മൂന്ന് പേര്‍ അറസ്റ്റില്‍
പ്രതി പത്മാവതി

തൃശൂര്‍: ചേര്‍പ്പ് മുത്തുള്ളിയാലില്‍ സഹോദരനെ ജീവനോടെ കുഴിച്ച് മൂടി കൊലപ്പെടുത്തി കേസില്‍ അമ്മയും അറസ്റ്റിലായി. ചേര്‍പ്പ് മുത്തുള്ളിയാല്‍ തോപ്പ് കൊട്ടെക്കാട് പറമ്പില്‍ പരേതനായ ജോയിയുടെ മകന്‍ ബാബുവാണ് (27) കൊല്ലപ്പെട്ടത്. ബാബുവിന്‍റെ സഹോദരന്‍ സാബുവും മാതാവ് പത്മാവതിയുമാണ് അറസ്റ്റിലായത്.

സംഭവവുമായി ബന്ധപ്പെട്ട് സാബുവിന്‍റെ സുഹൃത്ത് സുനിലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെയെണ്ണം മൂന്നായി. മാര്‍ച്ച് 15 നാണ് കേസിനാസ്‌പദമായ സംഭവം. മദ്യപിച്ചെത്തി സ്ഥിരം ബഹളമുണ്ടാക്കുന്ന സഹോദരനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നായിരുന്നു പ്രതിയായ സഹോദരൻ സാബുവിന്റെ മൊഴി. എന്നാൽ കഴുത്ത് ഞെരിച്ചപ്പോൾ അബോധാവസ്ഥയിലായ ബാബു മരിച്ചെന്ന് കരുതി സഹോദരൻ സാബു കുഴിച്ച് മൂടിയതാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

തുടര്‍ന്ന് മാര്‍ച്ച് 19ന് സാബുവും അമ്മയും ബാബുവിനെ കാണാനില്ലെന്നും പറഞ്ഞ് ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 24നാണ് കൊലപാതക വിവരം പുറം ലോകമറിയുന്നത്. രാവിലെ പശുവിനെ കെട്ടാനെത്തിയ രണ്ടു പേര്‍ മണ്ണ് ഇളകി കിടക്കുന്നത് കണ്ട് സംശയം തോന്നിയതോടെ നാട്ടുക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി ഇളകി കിടന്നിരുന്ന മണ്ണിന്റെ ഭാഗങ്ങളില്‍ പരിശോധന നടത്തി. പരിശോധനയില്‍ ഹോളോബ്രിക്സ് കട്ടകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.കൈയില്‍ ബാബുജാന്‍ എന്നു പച്ച കുത്തിയതുവച്ചാണ് മൃതദേഹം കാണാതായ ബാബുവിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

ബ്ലീച്ചിങ് പൗഡറിട്ട നിലയിലായിരുന്നു മൃതദേഹം. മദ്യപിച്ച് എത്തുന്ന ബാബു അമ്മ പത്മാവതിയോടും സഹോദരന്‍ സാബുവിനോടും വഴക്കിടുക പതിവാണെന്നും ഇതില്‍ സഹികെട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും സാബു പോലീസിനോട് പറഞ്ഞു.ബാബുവിനെ ജീവനോടെ കുഴിച്ചുമൂടാന്‍ ഒന്നാംപ്രതിയും മകനുമായ സാബുവിനെ സഹായിച്ചതിനാണ് അമ്മ പത്മാവതിയെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ പോസ്റ്റ്മോർട്ടത്തിൽ ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതോടെ അബോധാവസ്ഥയിലായ സഹോദരനെ മരിച്ചെന്ന് കരുതി കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസും സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം.

തലയില്‍ ആഴത്തിലുള്ള ക്ഷതവും മുറിവുകളും ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളും മുറിവുകളും ഉണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

also read: ചേർപ്പിൽ യുവാവ് സഹോദരനെ കൊന്നു കുഴിച്ചു മൂടിയ കേസ്: അമ്മയേയും പ്രതി ചേർത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.