ETV Bharat / city

തളിക്കുളം ബാറിലെ കൊലപാതകം: ജീവനക്കാർ ബാറുടമക്കെതിരെ നല്‍കിയ ക്വട്ടേഷന്‍, ഏഴംഗ സംഘം അറസ്റ്റില്‍ - thrissur bar man murdered

ചൊവ്വാഴ്‌ച രാത്രി ബാറിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ബാറുടമ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

തളിക്കുളം ബാറിലെ കൊലപാതകം  ബാറില്‍ കത്തിക്കുത്ത്  തൃശൂര്‍ ബാര്‍ കൊലപാതകം അറസ്റ്റ്  ബാറില്‍ലെ കത്തിക്കുത്ത് ക്വട്ടേഷന്‍ സംഘം അറസ്റ്റ്  man stabbed to death at bar in thrissur  thrissur bar man murdered  man stabbed to death at thalikulam bar arrest
തളിക്കുളം ബാറിലെ കൊലപാതകം: ജീവനക്കാർ ബാറുടമക്കെതിരെ നല്‍കിയ ക്വട്ടേഷന്‍, ഏഴംഗ സംഘം അറസ്റ്റില്‍
author img

By

Published : Jul 13, 2022, 9:55 AM IST

തൃശൂർ: തളിക്കുളം ബാറിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. അതുൽ, അജ്‌മൽ, യാസിം, അമിത്, ധനേഷ്, വിഷ്‌ണു, അമൽ എന്നിവരാണ് അറസ്റ്റിലായത്. ബാർ ജീവനക്കാർ ഉടമക്കെതിരെ നൽകിയ ക്വട്ടേഷനാണ് അക്രമമെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകം നടന്ന തളിക്കുളം ബാറിന്‍റെ ദൃശ്യം

ബില്ലിലെ തിരിമറി ബാറുടമ കണ്ടുപിടിച്ചതിലെ വൈരാഗ്യമാണ് അക്രമ കാരണം. അറസ്റ്റിലായവർ നിരവധി ക്രിമിനൽ-കഞ്ചാവ് കേസുകളിൽ പ്രതികളാണ്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തി.

തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ ചൊവ്വാഴ്‌ച രാത്രി 9.45 ഓടെയാണ് സംഭവം. ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തിൽ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്‌ണരാജിന് ഗുരുതരമായി പരിക്കേറ്റു.

ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. ബില്ലിൽ കൃത്രിമം കാണിച്ചതിന് ഒരു ജീവനക്കാരനെ ബാറുടമ പിരിച്ചുവിട്ടിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്‌നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വിളിച്ചുവരുത്തിയതായിരുന്നു.

ജീവനക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഒരു ജീവനക്കാരൻ ക്വട്ടേഷൻ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.