തൃശ്ശൂര്‍: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ ഡിഐജി ഓഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. മാർച്ച് നൂറ് മീറ്റർ അകലെ വച്ചു പൊലീസ് തടഞ്ഞു. തുടർന്ന് ഡിസിസി പ്രസിഡന്‍റ് എംപി വിൻസെന്‍റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെ പൊലീസ് നടത്തിയ ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
തൃശ്ശൂരില്‍ കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിവീശി - ksu dig office march
ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നുണ്ടായ ലാത്തിചാർജിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു